
ലണ്ടൻ: യുകെയിൽ വാലന്‍റൈൻസ് ദിനത്തിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തയ സംഭവത്തിൽ പ്രതിയായ ഭർത്താവ് നദയിൽ മുങ്ങി മരിച്ചെന്ന് സംശയം. എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്തെന്നയാളാണ് തേംസ് നദിയിൽ മരണപ്പെട്ടതായി കരുതുന്നത്. തോക്ക് ഉൾപ്പടെ ഒരു വാഹനം നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്നും പൊലീസ് കണ്ടെത്തി. യുകെയിലെ കെന്റിൽ ആണ് ഒരു പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തിൽ നടന്ന വെടിവയ്പ്പില്‍ 40 വയസ്സുള്ള യുവതി കൊല്ലപ്പെടുന്നത്.
ലണ്ടനിലെ സ്ലോയിൽ നിന്നുള്ള ലിസ സ്മിത്ത് ആണ് പ്രണയ ദിനത്തിൽ വെടിയേറ്റ് മരിച്ചത്. ഇവരുടെ ഭർത്താവായ എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്താണ് യുവതിയെ കോലപ്പെടുത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ലിസയുടെ സുഹൃത്തുക്കളടക്കമുള്ളവർ പൊലീസിന് ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ എഡ്വേഡിനായി തെരച്ചിൽ തുടരവേയാണ് വെടിവെപ്പ് നടന്ന പബ്ബിന് സമീപത്തെ തേംസ് നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് തോക്ക് ഉൾപ്പടെ ഒരു വാഹനം കണ്ടെത്തുന്നത്.
ഇതോടെയാണ് പ്രതി നദിയിൽ ചാടി ജീവനൊടുക്കിയിട്ടുണ്ടാകാം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. എഡ്വേഡിന്‍റെ മൃതദേഹം കണ്ടെത്താനായി നദിയിലും തീര പ്രദേശങ്ങളിലും തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ശേഷം എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്ത് തന്‍റെ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ട് താൻ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് അറിയിച്ചിരുന്നതായാണ് വിവരം. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തിനാണ് എഡ്വേഡ് ഭാര്യയെ കൊലപ്പെടുത്തിയതെന്നത് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
Read More : വാടക വീടിനടുത്ത് പാർക്ക് ചെയ്ത കാറിൽ രഹസ്യ അറ, യുവതിയടക്കം 4 പേരെ കയ്യോടെ പൊക്കി; കിട്ടിയത് 48 കിലോ കഞ്ചാവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam