കന്യാമറിയത്തെക്കുറിച്ചുള്ള 2 പ്രയോഗങ്ങൾ ഒഴിവാക്കി തീർപ്പ് കൽപ്പിച്ച് വത്തിക്കാൻ രേഖ; 'സഹ രക്ഷക, മധ്യസ്ഥ വിശേഷണങ്ങൾ ഉചിതമല്ല'

Published : Nov 05, 2025, 02:33 PM IST
Virgin Mary

Synopsis

യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ

വത്തിക്കാൻ സിറ്റി: കന്യാമറിയത്തെക്കുറിച്ചുള്ള പ്രയോഗങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ. സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ഉചിതമല്ലെന്ന് വിശ്വാസികളെ സഭ അറിയിച്ചു. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ പറയുന്നു. എല്ലാ കൃപകളുടെയും മധ്യസ്ഥയെന്ന വിശേഷണം ഒഴിവാക്കണമെന്നും കത്തോലിക്ക വിശ്വാസികളോട് സഭ ആവശ്യപ്പെട്ടു. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാം. നൂറ്റാണ്ടുകളായി സഭയിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാനാണ് രേഖ തയാറാക്കിയത്.

വിശദ വിവരങ്ങൾ

യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ പറയുന്നു. അതിനാൽ കന്യാ മറിയത്തിന് സഹ രക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ തുടങ്ങിയ വിശേഷണങ്ങൾ നൽകുന്നത് ഒഴിവാക്കണം. 'വിശ്വാസികളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. 'ദൈവമാതാവ്', 'ദൈവജനത്തിന്റെ മാതാവ്' എന്നീ സ്ഥാന പേരുകളും ഉപയോഗിക്കാം. രക്ഷയുടെയും കൃപയുടെയും കർത്താവിനെ ലോകത്തിന് നൽകിയ അമ്മയാണ് മറിയമെന്നും വത്തിക്കാന്റെ പുതിയ രേഖ വിവരിക്കുന്നു.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ്

നൂറ്റാണ്ടുകളായി വിശ്വാസികൾക്ക് ഇടയിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ആണ് രേഖ തയാറാക്കിയത്. ലിയോ പതിനാലാമൻ പാപ്പായാണ് രേഖയ്ക്ക് അംഗീകാരം നൽകിയത്. സഹരക്ഷക, മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ക്രിസ്തുവിനു മാത്രമുള്ളതാണെന്നും ഇത്തരം വിശേഷണങ്ങളിൽ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും രേഖ പറയുന്നു. കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ പ്രയോഗങ്ങൾ ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലും ഇവയിൽ ഏറെ അപകട സാധ്യതകൾ ഉണ്ട് എന്നും രേഖ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം