ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോപ്പ് ലിയോയുടെ പുതിയ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു

Published : Oct 16, 2026, 10:07 PM IST
Pope Leo XIV

Synopsis

ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോപ്പ് ലിയോ പതിനാലാമന്റെ പുതിയ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. ആശുപത്രിയിലെ താൽക്കാലിക ചാപ്പലിൽ കുർബാന അർപ്പിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോപ്പ് ലിയോയുടെ പുതിയ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു

റോം: ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ പോപ്പ് ലിയോ പതിനാലാമന്റെ പുതിയ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. ആശുപത്രിയിലെ താൽക്കാലിക ചാപ്പലിൽ കുർബാന അർപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനിലയിൽ സ്ഥിരമായ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു.

തന്റെയും മറ്റ് രോഗികളുടെയും പരിചരണത്തിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രി ജീവനക്കാരോട് മാർപ്പാപ്പ നന്ദി അറിയിച്ചു. മാർപ്പാപ്പമാർ ചികിത്സയ്ക്കായി എത്തുമ്പോൾ താമസിക്കുന്നതിനായി ആശുപത്രിയുടെ പത്താം നിലയിൽ സജ്ജീകരിച്ചിട്ടുള്ള മുറികളിൽ വെച്ചാണ് കുർബാന നടന്നത്.

വെള്ളിയാഴ്ച രാവിലെ പാപ്പയുടെ രക്തപരിശോധനയും നെഞ്ചിന്റെ എക്സ്-റേയും നടത്തിയിട്ടുണ്ട്. ശ്വസന സംബന്ധമായ ഫിസിയോതെറാപ്പി സെഷനുകൾ തുടരുന്നുണ്ടെന്നും, നിലവിൽ സ്വന്തമായി സാധാരണ കാര്യങ്ങൾ ചെയ്യാൻ പാപ്പയ്ക്ക് സാധിക്കുന്നുണ്ടെന്നും ചികിത്സയിൽ കഴിയുന്ന ഡോക്ടർമാർ അറിയിച്ചു.

ചലനങ്ങളിലും ശ്വസനത്തിലും 71 കാരനായ പാപ്പ പൂർണ്ണമായും സ്വതന്ത്രനാണെന്ന് വത്തിക്കാൻ കൂട്ടിച്ചേർത്തു. എന്നാൽ അർബുദം പൂർണ്ണമായി ഭേദമായോ എന്നറിയുന്നതിനുള്ള പോസ്റ്റ്-ഓപ്പറേറ്റീവ് പരിശോധനാ ഫലങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാൻസർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കുമായി കുർബാന അർപ്പിച്ച് മാർപ്പാപ്പ
സുരക്ഷാ മുൻകരുതൽ; സൗദിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇന്ത്യൻ എയർലൈനുകൾ