സുരക്ഷാ മുൻകരുതൽ; സൗദിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇന്ത്യൻ എയർലൈനുകൾ

Published : Oct 16, 2026, 02:54 PM IST
air india express, air india

Synopsis

സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നത് ഇന്ത്യൻ വിമാന കമ്പനികൾ നീട്ടി. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയവയാണ് ഒക്ടോബർ അവസാന വാരം വരെ സർവീസുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ തീയതി മാറ്റി നൽകുകയോ ചെയ്യുമെന്ന് കമ്പനികൾ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇന്ത്യൻ വിമാന കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ എയർലൈനുകളാണ് റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച തീരുമാനം നീട്ടിയത്.

റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 20 വരെ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇൻഡിഗോ എയർലൈൻ ഒക്ടോബർ 24 വരെ റദ്ദാക്കി. ആകാശ എയർ റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെയും ജിദ്ദയിലേക്കുള്ളവ ഒക്ടോബർ 21 വരെയും നിർത്തിവെച്ചു.

സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിമാനക്കമ്പനികൾ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ അധിക തുകയില്ലാതെ യാത്രാ തീയതി മാറ്റി നൽകുകയോ ചെയ്യുമെന്ന് കമ്പനികൾ വ്യക്തമാക്കി. യാത്രാ ഏജന്‍റുമാർ വഴി ടിക്കറ്റ് എടുത്തവർ അവരുമായി നേരിട്ട് ബന്ധപ്പെടാനും നിർദേശമുണ്ട്.

മധ്യപൂർവേഷ്യയിലെ നിലവിലെ അനിശ്ചിതാവസ്ഥ സൗദി അറേബ്യൻ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏവിയേഷൻ ഡാറ്റാ ഏജൻസിയായ 'സിറിയം' പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ 8 മുതൽ 13 വരെയുള്ള കാലയളവിൽ സൗദിയിൽ സർവീസ് നടത്തേണ്ടിയിരുന്ന 6,608 വിമാനങ്ങളിൽ 2,018 എണ്ണവും (ഏകദേശം 30.5%) റദ്ദാക്കപ്പെട്ടു. സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ'യുടെ 646 സർവീസുകളും ഫ്ലൈനാസിന്‍റെ 327 സർവീസുകളും ഈ ദിവസങ്ങളിൽ മുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുപ്രധാന അറിയിപ്പുമായി എയർ ഇന്ത്യ; സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി; ഹൂതി ആക്രമണം കാരണം
റഷ്യയിൽ അതിശക്തമായ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി ഭീഷണിയില്ലെന്ന് അറിയിപ്പ്