പറക്കാന്‍ നിമിഷങ്ങള്‍ മാത്രം; വിമാനത്തിന്‍റെ ചിറകില്‍ കയറി യുവാവ്, രക്ഷപെട്ടത് തലനാരിഴയ്ക്ക്

Published : Jul 22, 2019, 05:28 PM IST
പറക്കാന്‍ നിമിഷങ്ങള്‍ മാത്രം; വിമാനത്തിന്‍റെ ചിറകില്‍ കയറി യുവാവ്, രക്ഷപെട്ടത് തലനാരിഴയ്ക്ക്

Synopsis

വിമാനത്തിന്‍റെ ചിറകില്‍ പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു ഇയാളുടെ ശ്രമമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

നൈജീരിയ: പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യാത്രക്കാരില്‍ ഭീതി ജനിപ്പിച്ച് വിമാനത്തിന്‍റെ ചിറകില്‍ കയറി യുവാവ്. ലാഗോസില്‍ നിന്നും നൈജീരിയയിലെ പോര്‍ട്ട് ഹര്‍കോര്‍ട്ടിലേക്കുള്ള അസ്മന്‍ എയറിന്‍റെ 737 വിമാനത്തിന്‍റെ ചിറകിലാണ് യുവാവ് കയറിക്കൂടിയത്. യുവാവിന്‍റെ സാഹസിക പ്രകടനം കണ്ട യാത്രക്കാരില്‍ ഒരാള്‍ വിമാനത്തിനുള്ളില്‍ നിന്നും ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രചരിച്ചത്. 

വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിമാനത്തിന്‍റെ ചിറകിന് മുകളില്‍ യുവാവിനെ കണ്ട യാത്രക്കാര്‍ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി. വിമാനത്തിന്‍റെ ചിറകില്‍ പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു ഇയാളുടെ ശ്രമമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. യുവാവിന്‍റെ ബാഗ് വിമാനത്തിന്‍റെ എഞ്ചിന് സമീപത്ത് നിന്നും ലഭിച്ചു. എന്നാല്‍ ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി
ഓസ്ട്രേലിയയെ നടുക്കി കൂട്ടവെടിവയ്പ്പ്; ബോണ്ടി ബീച്ചിൽ 10 പേർ കൊല്ലപ്പെട്ടു, അക്രമം ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ