നേവല്‍ ബേസിലെ കമ്പിവേലി ചാടിക്കടന്ന് ചീങ്കണ്ണി, ഉടന്‍ അപ്രത്യക്ഷമായി; വീഡ‍ിയോ

Published : Aug 20, 2019, 04:51 PM ISTUpdated : Aug 20, 2019, 05:41 PM IST
നേവല്‍ ബേസിലെ കമ്പിവേലി ചാടിക്കടന്ന് ചീങ്കണ്ണി, ഉടന്‍ അപ്രത്യക്ഷമായി; വീഡ‍ിയോ

Synopsis

ശനിയാഴ്ച നേവല്‍ ബേസിന് സമീപത്തെ റോഡിലൂടെ പോകുന്നതിനിടയില്‍ യാത്രക്കാരിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഫ്ലോറി‍ഡ: ഫ്ലോറിഡയിലെ നേവല്‍ ബേസിന്‍റെ സെക്യൂരിറ്റിയെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം, കമ്പികൊണ്ടുതീര്‍ത്ത മതില്‍ ചാടിക്കടന്ന് ഒരാള്‍ എത്തി. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലാണ് ആ നുഴഞ്ഞുകയറ്റം വ്യക്തമാകുന്നത്. ഒരു ചീങ്കണ്ണിയാണ് നേവല്‍ ബേസിന്‍റെ മതില്‍ നിഷ്പ്രഭമാക്കി ക്യാമ്പിനുള്ളിലെത്തിയത്. 

ജാക്ക്സണ്‍ വില്ലയിലെ നേവല്‍ എയര്‍ സ്റ്റേഷനിലാണ് പേടിപ്പെടുത്തുന്ന സംഭവം നടന്നത്. ശനിയാഴ്ച നേവല്‍ ബേസിന് സമീപത്തെ റോഡിലൂടെ പോകുന്നതിനിടയില്‍ ക്രിസ്റ്റീന സ്റ്റിവര്‍ട്ട് എന്ന ആള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവര്‍ ഇത് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. അല്‍പ്പസമയത്തിനുള്ളില്‍ മുതല അപ്രത്യക്ഷമായെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷക്കണക്കിന് പേരാണ് ഇതുവരെ വീഡിയോ കണ്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

37 വർഷത്തിനിടെ ആദ്യമായി പതിവ് തെറ്റിച്ച് ഖമനേയി, കൊവിഡ് കാലത്തു പോലും മുടക്കാത്ത ചടങ്ങിൽ ഇത്തവണ പങ്കെടുത്തില്ല
മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളിയോ? സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ