
ലണ്ടന്‍: ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിനെതിരെ വിവാദ വ്യവസായി വിജയ് മല്യ കോടതിയെ സമീപിച്ചു. ഇന്നലെയാണ് റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൽ മല്യ അപ്പീൽ നൽകിയത്. മജിസ്ട്രേറ്റ് കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്ന് കാട്ടിയാണ് അപ്പീൽ നൽകിയത്. 2017 ഫെബ്രുവരിയിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ വിജയ് മല്യയെ വിട്ടുനൽകണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടണോട് ആവശ്യപ്പെട്ടത്.
ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിജയ് മല്യ ചൊവ്വാഴ്ച ലണ്ടനിലെ റോയൽ ഹൈക്കോടതിയിലെത്തി. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മല്യ ബ്രിട്ടനിൽ അറസ്റ്റിലായതിന് പിന്നാലെത്തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ നേരത്തേ കോടതി അനുമതി നൽകിയിരുന്നു. അപ്പീലിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ റോയൽ ഹൈക്കോടതി വാദം കേൾക്കും.
Also Read: വിജയ് മല്യയുടെ ആഢംബര കൊട്ടാരം വിറ്റ് കടം ഈടാക്കാന്‍ തീരുമാനിച്ച ബാങ്കിന് എട്ടിന്‍റെ പണി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam