
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് മുൻ ഒളിംപിക് ജിംനാസ്റ്റിക്സ് താരം അലീന കബൈവയിൽ (41) രണ്ട് മക്കളുണ്ടെന്ന് റിപ്പോർട്ട്. മക്കൾ രഹസ്യകേന്ദ്രത്തിൽ ആഡംബര ജീവിതം നയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഡോസിയർ സെന്റർ എന്ന അന്വേഷണാത്മക മാധ്യമസ്ഥാപനത്തിന്റെ വെബ്സൈറ്റിലൂടെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഐവാൻ (9), വ്ലാഡിമിർ ജൂനിയർ (5) എന്നിവരാണ് പുട്ടിന്റെ മക്കളെന്നും പറയുന്നു.
ലേക് വാൾഡേയിൽ രഹസ്യ വീട്ടിൽ ഫെഡറൽ ഗാർഡുകളുടെ സുരക്ഷയിലാണ് കുട്ടികളുടെ ജീവിതം. അധ്യാപകർക്കും ജോലിക്കാർക്കും ഓഫിസർമാർക്കുമാണ് ഇവരെ കാണാനും സമീപിക്കാനും അനുവാദം. മാതാപിതാക്കളുമായിപ്പോലും കുട്ടികൾക്ക് അധികം ബന്ധമില്ല. മൂത്തമകൻ ഐവാൻ 2015 ൽ സ്വിറ്റ്സർലൻഡിലും വ്ലാഡിമിർ ജൂനിയർ 2019 ൽ മോസ്കോയിലും ജനിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Read More... അന്താരാഷ്ട്ര വാറണ്ടിന് പുല്ല് വില; മംഗോളിയയില്‍ പറന്നിറങ്ങാന്‍ പുടിന്‍
71 കാരനായ പുടിൻ, 1983ലാണ് ല്യൂഡ്‌മിലയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ മരിയ, 39, കാറ്ററിന, 38 എന്നീ രണ്ട് മക്കളുണ്ട്. 2008 ലാണ് കബേവയും പുടിനും ഡേറ്റിംഗ് ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കാമുകിക്കും അവരുടെ കുട്ടികൾക്കും വേണ്ടി വൻകിട സ്വത്തുക്കൾ വാങ്ങാൻ വേണ്ടി കോടികൾ മുടക്കിയെന്നും വലിയ മാളികയും ഒരു വലിയ പെൻ്റ്‌ഹൗസും വാങ്ങിയെന്നും റിപ്പോർട്ടിൽ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam