ഏറ്റവും ശ്രദ്ധിക്കേണ്ടത് ഈ പാത, കഠ്മണ്ടു സെമിനാറിൽ ഇന്ത്യക്ക് മുന്നറിയിപ്പ്; പാക് ആസ്ഥാനമായ ഭീകര സംഘടനകൾ ആക്രമിക്കാൻ 'നേപ്പാൾ പാത' ഉപയോഗിച്ചേക്കാം

Published : Jul 13, 2025, 12:03 AM ISTUpdated : Jul 13, 2025, 10:36 AM IST
india pak

Synopsis

ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് തുടങ്ങിയ സംഘടനകൾ നേപ്പാളിനെ ട്രാൻസിറ്റ് പോയിന്റായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

കാഠ്മണ്ഡു: പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകൾ ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടാൻ നേപ്പാൾ പാത ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ സമാധാനത്തിനു നേരെയുള്ള വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാൻ കാഠ്മണ്ഡുവിൽ നടന്ന സെമിനാറിൽ ആണ് മുതിർന്ന ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. നേപ്പാൾ പ്രസിഡന്റിന്റെ പ്രധാന രാഷ്ട്രീയ ഉപദേഷ്ടാവും മുൻ വ്യവസായ മന്ത്രിയുമായ സുനിൽ ബഹാദൂർ താപ്പ ആണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ആഗോള ഭീകര സംഘടനകളായ ലഷ്‌കർ ഇ തൊയ്ബ, ജെയ്‌ഷെ ഇ മുഹമ്മദ് എന്നിവ അവരുടെ ആക്രമണങ്ങൾക്ക് നേപ്പാളിനെ ട്രാൻസിറ്റ് പോയിന്റായി ഉപയോഗിക്കാൻ സാധ്യത ഏറെയാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾ നേപ്പാളിനെ പാതയായി ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 40 ലധികം ഭീകരക്രമണങ്ങളിൽ ഉൾപ്പെട്ട ലഷ്കർ ഇ തൊയ്ബ കൊടും ഭീകരൻ അബ്ദുൾ കരീം തുണ്ടയെ 2013 ൽ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ അറസ്റ്റ് ചെയ്തത് പ്രത്യേകം ഓർക്കണമെന്നും സുനിൽ ബഹാദൂർ താപ്പ ചൂണ്ടികാട്ടി.

ഇന്ത്യൻ മുജാഹിദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്കലിനെ 2013 ൽ നേപ്പാൾ പൊലീസ് ആണ് പിടികൂടി ഇന്ത്യൻ അധികാരികൾക്ക് കൈമാറിയത്. ഇങ്ങനെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടെന്നും സുനിൽ ബഹാദൂർ താപ്പ വിവരിച്ചു. ഇന്ത്യയും നേപ്പാളും തമ്മിൽ രഹസ്യാന്വേഷണം അടക്കം വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കണം എന്ന നിർദേശവും സെമിനാറിൽ ഉയർന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്