ഖത്തർ എനർജിയുടെ പ്ലാൻ്റിലെ വാട്ടർ ടാങ്ക് ആക്രമിച്ചു; പരിഭ്രാന്തി വേണ്ട, നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ

Published : Mar 02, 2026, 04:57 PM IST
qatar energy

Synopsis

ദോഹയിലെ മസായിദിൽ പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ആക്രമിച്ചു. ഖത്തർ എനർജിയുടെ പ്ലാന്റിലാണ് ആക്രമണം ഉണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് ഖത്തർ അറിയിച്ചു.

ദോഹ: ഖത്തർ ദോഹയിൽ പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ആക്രമിച്ചു. മസായിദിൽ ആണ് ആക്രമണം ഉണ്ടായത്. ലാസ് റഫാൻ വ്യാവസായിക മേഖലയിലും ആക്രമണം ഉണ്ടായി. ഖത്തർ എനർജിയുടെ പ്ലാന്റിലാണ് ആക്രമണം ഉണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് ഖത്തർ അറിയിച്ചു. പരിഭ്രാന്തി വേണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചു.

അതേസമയം, ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം ഉണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് ജീവൻ നഷ്ടമായി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ച് കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണ സമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്.

യുദ്ധ പശ്ചാത്തലത്തിൽ ഖത്തറിലെ അമേരിക്കൻ പൗരന്മാർക്ക് യു എസ് എംബസി അടിയന്തര ജാഗ്രതാ നിർദേശം നൽകി. സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിന്ന് അമേരിക്കൻ പൗരന്മാർ മാറിനിൽക്കണമെന്ന് എംബസി നിർദ്ദേശിച്ചു. സുരക്ഷാ കാരണങ്ങളാൽ ഒരാഴ്ചത്തേക്ക് എംബസിയിലെ കോൺസുലർ സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണ സാധ്യതകൾ കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അമേരിക്കയുമായി ഒരു ചർച്ചയുമില്ല, യുദ്ധം അവസാനിക്കുന്നില്ല'; സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ
ഇറാന്‍റെ കടലാക്രമണത്തിൽ ഇന്ത്യക്ക് കണ്ണീർ, സുൽത്താൻ ഖാബൂസ് തുറമുഖത്തിൽ ഡ്രോൺ ബോട്ട് ആക്രമണം; സ്ഫോടനത്തിൽ കപ്പൽ തകർന്നു, ഇന്ത്യാക്കാരന് ജീവൻ നഷ്ടം