വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

Published : Feb 07, 2026, 06:38 PM IST
wayanad native passes away in Dammam

Synopsis

വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. ശാരീരിക അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: വയനാട് വെള്ളമുണ്ട സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളമുണ്ട മാണിക്കോത്ത് അഹമ്മദിെൻറ മകൻ അബ്ദുൽ അസീസ് (58) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജിദ്ദയിൽ നഴ്‌സായ നജ്‌ലയാണ് ഭാര്യ. മക്കൾ: സാജിദ് (യു.കെ), സാബിർ. ഇളയ മകൻ സാബിർ ഒരു മാസം മുമ്പാണ് സന്ദർശന വിസയിൽ പിതാവിനടുത്ത് ദമ്മാമിലെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ (വെള്ളിയാഴ്ച) ജുമാ നമസ്കാരത്തിന് പിന്നാലെ ദമ്മാം 91 മഖ്ബറയിൽ മൃതദേഹം ഖബറടക്കി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിലാണ് സംസ്കരണത്തിനുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാകിസ്ഥാനും ചൈനക്കുമുള്ള മറുപടിയോ... മുൻനിലപാടിൽ മാറ്റം, അമേരിക്ക പുറത്തുവിട്ട ഇന്ത്യയുടെ മാപ്പ് ചർച്ചയാകുന്നു
പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ജനുവരിയിൽ യാത്രക്കാരുടെ എണ്ണം കുതിച്ചുയ‍ർന്നു