ട്രംപ് പറഞ്ഞ 'ഗോള്‍ഡ് കാര്‍ഡ്', സമ്പന്നര്‍ക്ക് പൗരത്വത്തിന് എളുപ്പ വഴി; 50 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും!

Published : Feb 26, 2025, 09:36 AM IST
ട്രംപ് പറഞ്ഞ 'ഗോള്‍ഡ് കാര്‍ഡ്', സമ്പന്നര്‍ക്ക് പൗരത്വത്തിന് എളുപ്പ വഴി; 50 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും!

Synopsis

റഷ്യക്കാർക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാനാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യൻ പ്രഭുക്കന്മാർക്ക് യോഗ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടൺ: സമ്പന്നരായ വിദേശ പൗരന്മാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാന്‍ പുതിയ പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 5 മില്യണ്‍ അഥവാ 50 ലക്ഷം ഡോളര്‍ രൂപ നല്‍കിയാല്‍ സമ്പന്നര്‍ക്ക് അമേരിക്കന്‍ പൗരന്മാരാകാനാകും. ഗോള്‍ഡ് കാര്‍ഡുകള്‍ എന്ന പേരിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. ഇങ്ങനെ വാങ്ങിയ ഗോള്‍ഡ് കാര്‍ഡ് പതിയെ ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. സമ്പന്നരായ ആളുകളെ കൂടുതല്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ദേശീയ കട ബാധ്യത വേഗത്തില്‍ വീട്ടാന്‍ ഈ പണം ഉപയോഗിച്ച് കഴിയുമെന്ന് ട്രംപ് പറഞ്ഞു. നിലവിലുള്ള ഇബി-5 ഇമിഗ്രൻ്റ് ഇൻവെസ്റ്റർ വിസയ്ക്ക് പകരമായി ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിച്ച് വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ സ്ഥിര താമസക്കാര്‍ ആകാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേ സമയം പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യക്കാർക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാനാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യൻ പ്രഭുക്കന്മാർക്ക് യോഗ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപിന്‍റെ സമ്മർദത്തിന് സെലൻസ്കി വഴങ്ങി, യുക്രെയ്നിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക് നൽകാനൊരുങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം