യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ ഭാര്യക്ക് കൊവിഡ്, ബൈഡന്റെ പരിശോധന ഫലം പുറത്ത്

Published : Sep 05, 2023, 10:39 AM ISTUpdated : Sep 05, 2023, 10:51 AM IST
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ ഭാര്യക്ക് കൊവിഡ്, ബൈഡന്റെ  പരിശോധന ഫലം പുറത്ത്

Synopsis

72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആ​ഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കോവിഡ് പോസിറ്റീവായിരുന്നു  

വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ജോ ബൈഡൻെറ ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെ​ഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. നേരിയ രോ​ഗ ലക്ഷണമുള്ള ജിൽ ബൈഡൻ വീട്ടുനീരിക്ഷണത്തിൽ തുടരുകയാണ്.  ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിക്കുന്നത്. 72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആ​ഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു.

യു.എസിന്റെ പ്രഥമ വനിത കൊവിഡ് പോസിറ്റീവായെന്നും ഡെലവെറിലെ റെഹോബോത്ത് ബീച്ചിലെ വസതിയിൽ അവർ തുടരുമെന്നുമാണ് ജിൽ ബൈഡൻെ കമ്യൂണിക്കേഷൻ ഡയറക്ടർ എലിസബത്ത് അലക്സാണ്ടർ മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഡെലവെറിൽനിന്ന് ബൈഡൻ തനിച്ചാണ് യാത്ര തിരിച്ചത്. പ്രസിഡന്റ് ജോ ബൈഡനും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെ​ഗറ്റീവാണെന്നും ഈ ആഴ്ച കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും രോ​ഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ ഏഴിനാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തുക. സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിലായി ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ജോ ബൈഡൻ എത്തുന്നത്. ഇതിന് മുന്നോടിയായി സെ്പറ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചർച്ചയിലും ബൈഡൻ പങ്കെടുക്കും. ഇന്ത്യ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുക്രൈയ്നിലെ റഷ്യൻ യുദ്ധത്തിന്റെ സാമൂഹിക ആഘാതം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ജ20 രാജ്യങ്ങളോട് യു.എസിനുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും നേരത്തെ ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.  ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻ് ഷി ജിങ്പിങ് പങ്കെടുക്കാത്തതിലുള്ള നിരാശയും ജോ ബൈഡൻ പങ്കുവെച്ചിരുന്നു. 

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ