'സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്'; അമേരിക്കൻ ക്യാംപസുകളിലെ സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്

Published : May 03, 2024, 06:55 AM IST
'സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്'; അമേരിക്കൻ ക്യാംപസുകളിലെ സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്

Synopsis

ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രായേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. 

വാഷിം​ഗ്ടൺ: അമേരിക്കൻ ക്യാമ്പസ് സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രായേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. 

ഇന്നലെ അമേരിക്കൻ സർവകലാശാലകളിൽ പലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോർക്കിലെ ഫോർഡം യൂണിവേഴ്സിറ്റിയിൽ കാമ്പസിൽ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുസിഎൽഎ,  വിസ്കോൺസിൻ എന്നീ സർവകലാശാലകളിൽ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 15 പേർക്ക് പരിക്കേറ്റു.

ഇതിനിടെ, ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 91നെതിരെ 320 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ആന്റിസെമിറ്റിസം ( Antisemitism)ബോധവത്കരണ ബിൽ പാസാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ
'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്