അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൌസ്, കയ്യിലും കാലിലും ചങ്ങലകൾ

Published : Feb 19, 2025, 06:33 AM ISTUpdated : Feb 19, 2025, 12:23 PM IST
അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൌസ്, കയ്യിലും കാലിലും ചങ്ങലകൾ

Synopsis

''ഹ.ഹ.വൗ.'' എന്ന കമന്റോടെ ഡോജ് സംഘത്തലവൻ എലോൺ മസ്കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്.

വാഷിങ്ടൺ: അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ''ഹ.ഹ. വൗ.'' എന്ന കമന്റോടെ ഡോജ് സംഘത്തലവൻ എലോൺ മസ്ക് ദൃശ്യങ്ങൾ ഷെയർ ചെയ്തു. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

പൌരന്മാരെ ചങ്ങലയിൽ ബന്ധിച്ച് അമേരിക്കൻ യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൌസ് പങ്കുവെച്ചത്. 

ജനവികാരം മുഖ്യം, സിപിഐക്കും കിഫ്ബി ടോൾ വേണ്ട; എൽഡിഎഫ് യോഗത്തിൽ എതിർക്കും

ഇന്ത്യയിലേക്കടക്കം നാടുകടത്തുന്നവരുടെ 41 സെക്കൻറ് വിഡീയോ ആണ് വൈറ്റ് ഹൈസ് ഇന്ന് പുറത്തു വിട്ടത്. ചങ്ങലിയിട്ട് ബന്ധിപ്പിച്ച ശേഷം വിമാനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾക്ക് അനധികൃത അന്യഗ്രഹക്കാരെ നാടുകടത്തുന്ന വിമാനം എന്ന ശീർഷകമാണ് നൽകിയിരിക്കുന്നത്. ഇപ്പോൾ ഒഴിഞ്ഞു പോകാത്ത അനധിതൃത കുടിയേറ്റക്കാർ പിടിക്കപ്പെട്ടാൽ ഇനിയൊരിക്കലും യുഎസിൽ തിരികെ കയറാൻ കഴിയാത്ത വിലക്ക് നേരിടേണ്ടി വരുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റത്തിനും മനുഷ്യകടത്തിനും എതിരെയുള്ള ആഗോള പ്രചാരണത്തിനും അമേരിക്ക തുടക്കം കുറിച്ചു.

പ്രസിഡൻറ് ട്രംപിന്റെയും ഇലോൺ മസ്കിന്റെയും ഈ രാഷ്ട്രീയ കളിക്ക് ഇന്ത്യ എന്തിന് കൂട്ടു നിൽക്കണം എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനകം മൂന്ന് അമേരിക്കൻ സൈനിക വിമാനങ്ങളിലാണ് നാടുകടത്തിയവരെ വിലങ്ങും ചങ്ങലയും ഇട്ട് തിരിച്ചെത്തിച്ചത്. ഇനിയും നിരവധി അമേരിക്കൻ വിമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യം അഞ്ഞൂറോളം പേരുടെ പട്ടികയാണ് അമേരിക്ക നൽകിയതെങ്കിലും ഈ സംഖ്യ ഉയരും എന്നാണ് സൂചന. വരും മാസങ്ങളിലും മുന്നോ നാലോ അമേരിക്കൻ വിമാനങ്ങൾ വീതം പ്രതീക്ഷിക്കാമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ താൽക്കാലിക കേന്ദ്രങ്ങളിൽ പാർപ്പിക്കാൻ കോസ്റ്റൊറിക്ക സമ്മതം അറിയിച്ചിട്ടുണ്ട്. കോസ്റ്റൊറിക്കയിൽ എത്തുന്നവരിൽ ഇന്ത്യക്കാരുണ്ടെങ്കിൽ അവർക്ക് ഇന്ത്യയിലേക്ക് മടങ്ങാമെന്നും എന്നാൽ പ്രത്യേക വിമാനങ്ങൾ അയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.  

മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക്  ട്രംപ് ഭരണകൂടം കടത്തി

അതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക്  ട്രംപ് ഭരണകൂടം കടത്തി. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും  പാനമ  കനാൽ ഏറ്റെടുക്കുമെന്ന സമ്മർദ്ദം ചെലുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ