'ദ ടെര്‍മിനില്‍' സിനിമയ്ക്ക് പ്രചോദനമായ മെഹ്‌റാൻ കരിമി അന്തരിച്ചു

By Web TeamFirst Published Nov 13, 2022, 1:27 PM IST
Highlights

സർ ആൽഫ്രഡ് എന്ന പേരിലും അറിയപ്പെടുന്ന മെഹ്‌റാൻ അടുത്ത ആഴ്ചകളിൽ വീണ്ടും വിമാനത്താവളത്തിൽ താമസിക്കുന്നുണ്ടെന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് പറയുന്നു. ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ടെർമിനൽ 1 ലാണ് അദ്ദേഹം താമസിച്ചിരുന്നത്. 
 

പാരീസ്: പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തില്‍ ജീവിക്കുകയായിരുന്ന ഇറാനിയൻ പ്രവാസിയായ മെഹ്‌റാൻ കരിമി നാസേരി അന്തരിച്ചു. സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗിന്റെ 'ദ ടെർമിനൽ' എന്ന ചിത്രത്തിന് പ്രചോദനമായ വ്യക്തിയാണ് മെഹ്‌റാൻ കരിമി. ശനിയാഴ്ച ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ടെർമിനൽ 2 എഫിൽ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്.

സർ ആൽഫ്രഡ് എന്ന പേരിലും അറിയപ്പെടുന്ന മെഹ്‌റാൻ അടുത്ത ആഴ്ചകളിൽ വീണ്ടും വിമാനത്താവളത്തിൽ താമസിക്കുന്നുണ്ടെന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് പറയുന്നു. ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ടെർമിനൽ 1 ലാണ് അദ്ദേഹം താമസിച്ചിരുന്നത്. 

അഭയാർത്ഥിയെന്ന നിലയിൽ യുകെ രാഷ്ട്രീയ അഭയം നിഷേധിച്ചതിനെ തുടർന്ന് 1988ലാണ് മെഹ്‌റാൻ ആദ്യമായി വിമാനത്താവളത്തിൽ സ്ഥിരതാമസമാക്കിയത്. വെറൈറ്റി റിപ്പോര്‍ട്ട് അനുസരിച്ച് താൻ രാജ്യരഹിതനായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം വിമാനത്താവളത്തിൽ താമസിക്കാൻ മനഃപൂർവം തിരഞ്ഞെടുത്തുവെന്നും എപ്പോഴും തന്റെ ലഗേജ് അരികിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. 

2006-ൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് മെഹ്‌റാൻ ആദ്യമായി വിമാനത്താവളം വിട്ടത്. അവിടെ സ്ഥിരതാമസമാക്കിയ 18 വർഷങ്ങൾക്ക് ശേഷമായിരുന്നു അത്. വായനയും ഡയറിക്കുറിപ്പുകളും എഴുതാനും സാമ്പത്തിക ശാസ്ത്രം പഠിക്കാനും വിമാനതാവളത്തില്‍ താമസിച്ച് തന്നെ അദ്ദേഹം സമയം കണ്ടെത്തിയെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു.

ഇദ്ദേഹത്തിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് 2004-ൽ 'ദ ടെർമിനൽ' എന്ന സിനിമ സ്പീൽബെർഗ് എടുത്തത്. അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ താമസിക്കുന്ന ഒരു സാങ്കല്‍പ്പിക കിഴക്കൻ യൂറോപ്യൻ രാജ്യത്തെ പൌരമനായി കരിമിക്ക് സമാനമായ വേഷം ചെയ്തത് വിഖ്യാത നടന്‍ ടോം ഹാങ്ക്സ് ആണ്.

ഇതുകൂടാതെ, ജീൻ റോഷെഫോർട്ട് അഭിനയിച്ച 1993-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രമായ 'ടോംബ്സ് ഡു സീൽ' നിരവധി ഡോക്യുമെന്ററികൾക്കും, മാഗസിന്‍ പത്ര ഫീച്ചറുകള്‍ക്കും മെഹ്‌റാൻ കരിമി നാസേരിയുടെ വിമാനതാവള ജീവിതം വിഷയമായിട്ടുണ്ട്. 

വെറൈറ്റി റിപ്പോര്‍ട്ട് അനുസരിച്ച്  മെഹ്‌റാൻ കരിമി നാസേരി 1945-ൽ ഇറാനിയൻ നഗരമായ മസ്ജിദ് സോളെമാനിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ആത്മകഥ 'ദി ടെർമിനൽ മാൻ' എന്ന പേരിൽ 2004 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'കനേഡിയന്‍ കുമാര്‍' എന്ന് ട്രോളുന്നവര്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍

ഫ്ലോറൽ പാന്‍റ്സ്യൂട്ടില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

click me!