മുന്‍പ് തന്‍റെ കനേഡിയന്‍ പൌരത്വം ചര്‍ച്ചയായപ്പോള്‍ 2-019 ഇന്ത്യൻ പാസ്‌പോർട്ടിന് ഉടൻ അപേക്ഷിക്കുമെന്ന് അക്ഷയ് തന്റെ ആരാധകർക്ക് വാഗ്ദാനം ചെയ്തിരിരുന്നു.

ദില്ലി: ബോളിവുഡ് താരം അക്ഷയ് കുമാർ എന്നും ട്രോള്‍ ചെയപ്പെടുന്ന കാര്യമാണ് അദ്ദേഹത്തിന്‍റെ കനേഡിയന്‍ പൌരത്വം. 
ആരാധകര്‍ ‘ഖിലാഡി കുമാർ’ എന്നും വിളിക്കപ്പെടുന്ന അക്ഷയ് വർഷങ്ങളായി പല കാര്യങ്ങളിലും ട്രോളുകൾ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കനേഡിയൻ പാസ്‌പോർട്ടിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ക്കാലം ട്രോള്‍ ചെയ്യപ്പെട്ടത്. കനേഡിയന്‍ കുമാര്‍ എന്ന പരിഹാസം ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

മുന്‍പ് തന്‍റെ കനേഡിയന്‍ പൌരത്വം ചര്‍ച്ചയായപ്പോള്‍ 2-019 ഇന്ത്യൻ പാസ്‌പോർട്ടിന് ഉടൻ അപേക്ഷിക്കുമെന്ന് അക്ഷയ് തന്റെ ആരാധകർക്ക് വാഗ്ദാനം ചെയ്തിരിരുന്നു. മൂന്ന് വർഷത്തിന് ശേഷം അക്ഷയ് കുമാര്‍ ഈ വിഷയത്തില്‍ പുതിയ അപ്‌ഡേറ്റ് നൽകുകയാണ്.

“ഞാൻ 2019 ൽ പറഞ്ഞിരുന്നു, പാസ്പോര്‍ട്ടിന് അപേക്ഷിക്കുമെന്ന്, തുടര്‍ന്ന് അപേക്ഷിച്ചു. എന്നാല്‍ പിന്നാലെ കൊറോണ മഹാമാരി എത്തി. തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം കഴിഞ്ഞു. ഇപ്പോള്‍ അതിനുള്ള നടപടികള്‍ നടക്കുന്നുണ്ട് വളരെ വേഗം എന്റെ ഇന്ത്യന്‍ പാസ്‌പോർട്ട് വരും" -ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

Scroll to load tweet…

ഒരു വർഷത്തിൽ താൻ വളരെയധികം സിനിമകള്‍ ഏറ്റെടുക്കുന്നു എന്ന വിമര്‍ശനത്തിനും പരിപാടിയില്‍ അക്ഷയ് കുമാര്‍ മറുപടി പറഞ്ഞു. “ഞാൻ വർഷത്തിൽ നാല് സിനിമകൾ ചെയ്യുന്നു. ഞാൻ പരസ്യങ്ങൾ ചെയ്യുന്നു, ഉറപ്പാണ്. ആരിൽ നിന്നും മോഷ്ടിക്കാതെ ഞാൻ ജോലി ചെയ്യുകയാണ്. അതില്‍ ആര്‍ക്കാണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. ആളുകൾ എന്നോട് ചോദിക്കുന്നു. നിങ്ങൾ എന്തിനാണ് നേരത്തെ എഴുന്നേൽക്കുന്നത്? പക്ഷേ, രാവിലെ ഉണരാനുള്ളതല്ലെ. അതിനാല്‍ എന്താണ് തെറ്റ് ചെയ്യുന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ജോലി ചെയ്യും. ആവശ്യമെങ്കിൽ 50 ദിവസവും ആവശ്യമെങ്കിൽ 90 ദിവസവും ഞാന്‍ ജോലി ചെയ്യും" -അക്ഷയ് കുമാര്‍ പറഞ്ഞു. 

Scroll to load tweet…

ഹേരാ ഫേരി എന്ന തന്‍റെ കരിയറിലെ വലിയ ചിത്രത്തിന്‍റെ പുതിയ ഭാഗത്ത് താന്‍ അഭിനയിക്കില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇതേ ചടങ്ങില്‍ തന്നെയാണ് സ്ക്രിപ്റ്റ് ഇഷ്ടപ്പെടാത്തതിനാല്‍ താന്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയ കാര്യം അക്ഷയ് കുമാര്‍ ആദ്യമായി പ്രഖ്യാപിച്ചത്. 

ബിപാഷ ബസുവിന് കുഞ്ഞ് പിറന്നു; ആശംസകളുമായി ആരാധകര്‍

'വിജയവും പരാജയവും ഗെയിമിന്റെ ഭാഗം'; റോഷന്‍ ആന്‍ഡ്രൂസ്-ഷാഹിദ് കപൂർ ചിത്രം ഉടന്‍