ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോ​ഗ്യ സംഘടന; വാക്സീനായി ധനസമാഹരണ പരിപാടി, '​ഗോ വീ വണ്‍'

Published : Apr 26, 2021, 10:53 PM IST
ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോ​ഗ്യ സംഘടന; വാക്സീനായി ധനസമാഹരണ പരിപാടി,  '​ഗോ വീ വണ്‍'

Synopsis

നിരവധി രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ചില മേഖലകളില്‍ രോ​ഗികളും മരണനിരക്കും കുറഞ്ഞത് ആശ്വാസമെന്നും ലോകാരോ​ഗ്യ സംഘടന പറഞ്ഞു. 

ദില്ലി: വാക്സീനായി ധനസമാഹരണ പരിപാടിയുമായി ലോകാരോ​ഗ്യ സംഘടന. ​'ഗോ വീ വണ്‍' എന്ന പേരിലാണ് ലോകാരോഗ്യ സംഘടന ധനസമാഹകരണ പരിപാടി നടത്തുന്നത്. ബുധനാഴ്ച പരിപാടിക്ക് തുടക്കമാകും. ഇന്ത്യയിലെ കൊവിഡ് സ്ഥിതി ഹൃദയഭേദ​കമെന്നും ലോകാരോ​ഗ്യ സംഘടന പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ചില മേഖലകളില്‍ രോ​ഗികളും മരണനിരക്കും കുറഞ്ഞത് ആശ്വാസമെന്നും ലോകാരോ​ഗ്യ സംഘടന പറഞ്ഞു. 

കൊവിഡ് വൈറസിന് വരുത്താന്‍ കഴിയുന്ന വിനാശത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്നായിരുന്നു ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. ഇന്ത്യയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവമായാണ് നോക്കികാണുന്നത്. ഇതിനൊപ്പം തന്നെ മരണ നിരക്കിലും ആശങ്കയുണ്ടെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ