
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 70 ലക്ഷവും പിന്നിട്ടു. 37,089,652 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് വേൾഡോ മീറ്ററും ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയും പുറത്തു വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിനം 3,50,000 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. ഇത് ഇതുവരെയുള്ള റെക്കോഡ് കണക്കാണ് എന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.
വൈറസ് ബാധയേത്തുടർന്ന് 1,072,087 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 27,878,042 പേർ രോഗമുക്തി നേടിയെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്പെയിൻ, അർജന്റീന, പെറു, മെക്സിക്കോ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്.
പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യയാണ് മുന്നിൽ 24 മണിക്കൂറിനിടെ 73,196 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചത്. രോഗബാധയിൽ ഒന്നാമത് നിൽക്കുന്ന അമേരിക്കയിൽ 60,000നടുത്ത് ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നിൽ.
24 മണിക്കൂറിനിടെ ഇന്ത്യയിൽ 929 പേർക്കാണ് വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയിൽ 877 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരണമടഞ്ഞു. ആദ്യ 10നു ശേഷമുള്ള 15 രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനും മുകളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഇറാൻ, ചിലി, ഇറാക്ക, ബംഗ്ലാദേശ്, ഇറ്റലി,സൗദി അറേബ്യ, ഫിലിപ്പീൻസ്, തുർക്കി, ഇന്തോനീഷ്യ, ജർമനി, പാക്കിസ്ഥാൻ, ഇസ്രയേൽ, ഉക്രെയ്ൻ എന്നിവയാണ് ഈ 15 രാജ്യങ്ങൾ.
കാനഡയും, നെതർലൻഡ്സും, റൊമേനിയയും, മൊറോക്കോയും ഇക്വഡോറും ഉൾപ്പെടെ 18 രാജ്യങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam