ബാഗ്ദാദിയുടെ ഭാര്യമാരിലൊരാള്‍ പിടിയില്‍

Published : Nov 06, 2019, 07:24 PM IST
ബാഗ്ദാദിയുടെ ഭാര്യമാരിലൊരാള്‍ പിടിയില്‍

Synopsis

ബാഗ്ദാദിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അവരുടെ മക്കള്‍ എന്നിവരെയും കഴിഞ്ഞ ദിവസം തുര്‍ക്കി പിടികൂടിയിരുന്നു. 

അങ്കാറ: കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാളെ പിടികൂടിയതായി തുര്‍ക്കി. പ്രസിഡന്‍റ് ത്വയിബ് എര്‍ദോഗാനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ''പിടികൂടാനുള്ള ശ്രമത്തിതിനിടെ തുരങ്കത്തില്‍ വെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്ന് അമേരിക്ക പറയുന്നു. അവര്‍ അത് പ്രചാരണായുധമാക്കി.

പക്ഷേ ഈ വിവരം ആദ്യമായാണ് ഞാന്‍ പറയുന്നത്. ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയിട്ടുണ്ട്. പക്ഷേ അവരെപ്പോലെ പറഞ്ഞുനടക്കുന്നില്ല.''-എര്‍ദോഗാന്‍ പറഞ്ഞു. ബാഗ്ദാദിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അവരുടെ മക്കള്‍ എന്നിവരെയും കഴിഞ്ഞ ദിവസം തുര്‍ക്കി പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ ദൗത്യ സംഘം ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയത്. ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐ എസും സ്ഥിരീകരിച്ചിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്, ജാ​ഗ്രതാ നിർദേശം
നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് മുൻപ് അതൃപ്തി; ഇറാൻ സംഘർഷത്തിന് ശേഷം ആദ്യമായി മുഖാമുഖം