
മോസ്കോ: റഷ്യന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തില്‍ വച്ച് യുവതിയുടെ ചെരുപ്പില്‍നിന്ന് കണ്ടെടുത്തത് രണ്ട് കിലോ സ്വര്‍ണ്ണം. വിമാനത്താവളത്തിലൂടെയുള്ള യുവതിയുടെ നടത്തം കണ്ട് സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പരിശോധിച്ചത്.
കിഴക്കന്‍ സൈബീരിയയിലെ ചൈനീസ് ബോര്‍ഡറിലാണ് സംഭവം. ഷൂസിലാണ് യുവതി രണ്ട് കിലോഗ്രാം സ്വര്‍ണ്ണം ഒളിപ്പിച്ചുവച്ചത്. അല്‍പ്പം ഭയത്തോടെയും വിചിത്രമായുമുള്ള യുവതിയുടെ പെരുമാറ്റമാണ് കസ്റ്റംസ് ഉദ്യോഗസ്ഥനില്‍ സംശയമുണ്ടാക്കിയത്.
യുവതി കാലുകള്‍ എടുത്തുവയ്ക്കുന്നതിലും വിചിത്രമായായിരുന്നു. വീഴുമെന്ന് ഭയന്ന് നടക്കുന്നതുപോലെ കാലുകള്‍ ചേര്‍ത്തുവച്ചാണ് ഇവര്‍ നടന്നിരുന്നത്. അഞ്ച് മില്യണ്‍ റൂബിളോളം (55,70,582 രൂപ) വിലമതിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് ചൈനയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച നിരവധി പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam