ഗ്രീസിന് ഭീഷണിയായി കാട്ടുതീ: താപനില 45 ഡിഗ്രീ വരെ ഉയർന്നു, അന്താരാഷ്ട്രസഹായം തേടി ഗ്രീക്ക് പ്രധാനമന്ത്രി

By Web TeamFirst Published Aug 9, 2021, 6:33 AM IST
Highlights

 ലക്ഷക്കണക്കിന് ഏക്കർ വനം ഇതിനകം കത്തിനശിച്ചു. മറ്റു രാജ്യങ്ങൾക്കൂടി സഹായിക്കണമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ്  മിറ്റ്സോട്ടാകിസ് അഭ്യർത്ഥിച്ചു

ആഥൻസ്: കാട്ടുതീയുടെ ഭീകരതയിൽ ഗ്രീസ്. രാജ്യത്തിന്റെ പല വന മേഖലകളിലും പടർന്ന തീ നിയന്ത്രണാതീതമായതോടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. മുപ്പതു വർഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടാണ് ഗ്രീസിൽ ഇപ്പോൾ. 45 ഡിഗ്രി വരെ താപനില ഉയർന്നതോടെയാണ്  കാട്ടുതീ വ്യാപകമായത്. ലക്ഷക്കണക്കിന് ഏക്കർ വനം ഇതിനകം കത്തിനശിച്ചു. മറ്റു രാജ്യങ്ങൾക്കൂടി സഹായിക്കണമെന്ന്
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ്  മിറ്റ്സോട്ടാകിസ് അഭ്യർത്ഥിച്ചു . എട്ടു പേർ ഇതുവരെ കാട്ടുതീയിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!