ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു; സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ; 3 ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു

Published : Jul 25, 2026, 03:53 PM IST
france and spain fire

Synopsis

ഫ്രാൻസിൽ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം ഒഴിപ്പിച്ചു. 19,000 ഹെക്ടറിലധികം വനം ഇവിടെ കത്തിനശിച്ചു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ സഹായം തേടി.

മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ രൂക്ഷമായതോടെ മൂന്നു ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു. സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റുമാണ് കാട്ടുതീ വേഗത്തിൽ പടരാൻ കാരണം. സ്‌പെയിനിൽ തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും പടർന്നുപിടിച്ച രണ്ട് വൻ കാട്ടുതീ ഒന്നായി മാറി. ഫ്രാൻസിൽ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം ഒഴിപ്പിച്ചു. 19,000 ഹെക്ടറിലധികം വനം ഇവിടെ കത്തിനശിച്ചു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ സഹായം തേടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ പോര് മുറുകുന്നോ? ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി
ഡിജിറ്റൽ പ്രതിഷേധത്തിൽ നിന്ന് തെരുവിലേക്ക്; കേന്ദ്രത്തെ വിറപ്പിച്ച പാറ്റകൾ, ഒടുവിൽ മന്ത്രിയുടെ രാജിയും, സിജെപിയുടെ നാൾവഴികൾ