കിം ജോങ് ഉന്നിന്‍റെ സഹോദരന്‍റെ കൊലപാതകം; ജയിലില്‍ കഴിയുന്ന യുവതിക്ക് മോചനമൊരുങ്ങുന്നു

By Web TeamFirst Published Apr 14, 2019, 9:35 AM IST
Highlights

ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് കിം ജോങ് നാം കൊല്ലപ്പെടുന്നത്. 

ക്വലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ദ്ധസഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വിയ്റ്റ്നാം സ്വദേശി ഡോന്‍ തി ഹ്യൂയോഗിനെ വിട്ടയക്കും.  യുവതിക്കെതിരെ ചുമത്തിയ വധശ്രമം ഏപ്രില്‍ ഒന്നിന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിക്ക് ജയില്‍ മോചനം സാധ്യമാകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. മേയ് മൂന്നിന് യുവതി പുറത്തിറങ്ങുമെന്നാണ് ഇവരുടെ അഭിഭാഷക പറയുന്നത്.

ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് 2017 ഫെബ്രുവരിയിലാണ് കിം ജോങ് നാം കൊല്ലപ്പെടുന്നത്. രണ്ട് യുവതികള്‍ ചേര്‍ന്ന് മുഖത്ത് സ്പ്രേ അടിച്ചശേഷം വിഷംപുരണ്ട തൂവാല മുഖത്തിടുകയായിരുന്നു.  യുവതിക്കൊപ്പം അറ്സറ്റിലായ ഇന്ത്യോനേഷ്യന്‍ യുവതിയെ മാര്‍ച്ചില്‍ വിട്ടയച്ചിരുന്നു.  ഉത്തരകൊറിയയിലെ നാല് നേതാക്കളാണ് യഥാര്‍ത്ഥ പ്രതികളെന്നും കൊലപാതകത്തിന് ശേഷം അവര്‍ വിമാനത്താവളത്തില്‍ നിന്നും സ്ഥലം വിടുകയായിരുന്നെന്നും യുവതിയുടെ അഭിഭാഷക പറയുന്നു.

click me!