വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഭാര്യയുടെ വെല്ലുവിളി; പെട്രോൾ ഒഴിച്ച് തീകൊളുത്തി ഭര്‍ത്താവ്

Published : Feb 06, 2024, 03:40 PM IST
വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഭാര്യയുടെ വെല്ലുവിളി; പെട്രോൾ ഒഴിച്ച് തീകൊളുത്തി ഭര്‍ത്താവ്

Synopsis

16 വയസുകാരിയായ മകള്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് ദമ്പതികളുടെ മദ്യപാനവും വെല്ലുവിളിയും തീകൊളുത്തലുമൊക്കെ നടന്നത്.

മലേഷ്യ: വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊവിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തന്നെ തീകൊളുത്തി കൊല്ലാൻ ഭര്‍ത്താവിനെ സ്ത്രീ വെല്ലുവിളിച്ചുവെന്നും ഇതിന് പിന്നാലെ ഇയാൾ പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. മലേഷ്യയിൽ നിന്നുള്ള സംഭവം സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

41 വയസുകാരിയാണ് കൊല്ലപ്പെട്ടത്. 50കാരനായ ഭർത്താവ് അറസ്റ്റിലായിട്ടുണ്ട്. ദമ്പതികളുടെ 16 വയസുകാരിയായ മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നു. മകള്‍ തീ കെടുത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന തന്റെ രണ്ട് ഇളയ സഹോദരങ്ങളെയും അവൾ പുറത്തിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ശേഷം തന്റെ അമ്മാവന്റെ സഹായത്തോടെയാണ് പെൺകുട്ടി പിന്നീട് തീ കെടുത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അടുത്തുള്ള ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 16 മണിക്കൂര്‍ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. 

50 വയസുകാരനായ ഭര്‍ത്താവ് നേരത്തെയും ഇവരെ തീ കൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഫെബ്രുവരി ഒൻപത് വരെ തുടരന്വേഷണത്തിനായി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ