വാരിക്കോരി ഭക്ഷണം കൊടുത്തു, ഭാരം 53 കിലോ! അനങ്ങാന്‍ പോലും വയ്യ, കിടന്ന കിടപ്പില്‍ നായ ചത്തു; യുവതി അഴിയെണ്ണും

Published : Jul 30, 2024, 03:28 PM ISTUpdated : Jul 30, 2024, 03:35 PM IST
വാരിക്കോരി ഭക്ഷണം കൊടുത്തു, ഭാരം 53 കിലോ! അനങ്ങാന്‍ പോലും വയ്യ, കിടന്ന കിടപ്പില്‍ നായ ചത്തു; യുവതി അഴിയെണ്ണും

Synopsis

എസ്പിസിഎയുടെ പരിചരണത്തില്‍ രണ്ട് മാസം കൊണ്ട് നഗ്ഗിയുടെ ആകെ ഭാരത്തില്‍ പ്രകടമായ കുറവ് ഉണ്ടായെങ്കിലും അധികം വൈകാതെ നായ ചത്തു. 

ഓക്ലന്‍ഡ്: അമിതവണ്ണമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസത്തെ ജയില്‍ ശിക്ഷ. ന്യൂസിലാന്‍ഡിലാണ് സംഭവം. അമിതവണ്ണത്തെ തുടര്‍ന്നുണ്ടായ അനാരോഗ്യം മൂലം നായ ചത്തതോടെയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്.  

53 കിലോ (118 പൗണ്ട്) ആണ് യുവതിയുടെ നഗ്ഗി എന്ന് പേരുള്ള നായയുടെ ഭാരം. സൊസൈറ്റി ഫോര്‍ ദി പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് (എസ്പിസിഎ) പറയുന്നത് അനുസരിച്ച് 2021ലാണ് പൊലീസ് നഗ്ഗിയെ കണ്ടെത്തുന്നത്. അന്ന് നഗ്ഗിക്ക് 54 കിലോഗ്രാമാണ് ഭാരം. അനങ്ങാന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു നായ. ഓക്ലന്‍ഡില്‍ ഉടമയുടെ വീട്ടില്‍ നിന്നാണ് നഗ്ഗിയെ എടുത്തത്. നിരവധി നായകളെ പൊലീസ് ഇവിടെ നിന്ന് എസ്പിസിഎയ്ക്ക് കൈമാറി. 

എസ്പിസിഎയുടെ പരിചരണത്തില്‍ നഗ്ഗിയുടെ ഭാരം രണ്ട് മാസം കൊണ്ട് 8.8 കിലോഗ്രാം കുറഞ്ഞിരുന്നു. നഗ്ഗിയുടെ ശരീരത്തിലെ 16.5 ശതമാനം ഭാരവും ഇക്കാലയളവില്‍ കുറഞ്ഞു. എന്നാല്‍ ലിവര്‍ ഹെമറേജ് മൂലം നഗ്ഗി ചത്തു. നായയുടെ ജഡം പരിശോധിച്ചപ്പോള്‍ ഇതിന് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായി കണ്ടെത്തിയെന്ന് സ്ഥാപനം അവകാശപ്പെടുന്നു. കുഷിങ് സിന്‍ഡ്രോ, കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ നഗ്ഗിക്ക് ഉണ്ടായിരുന്നു. 

Read Also -  ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ടയര്‍ ഊരിപ്പോയി, റോഡിലേക്ക് തെറിച്ചു വീണ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

നായയെ ശരിയായ രീതിയില്‍ പരിചരിക്കാത്തതിന് യുവതി കുറ്റം സമ്മതിച്ചു. ഇതേ തുടര്‍ന്ന് ഓക്ലന്‍ഡിലെ മാനുകോ ഡിസ്ട്രിക്ട് കോടതി യുവതിയെ രണ്ട് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിക്കുകയായിരുന്നു. ഇവര്‍ക്ക് 720 യുഎസ് ഡോളര്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പെട്ടെന്ന് അമിതമായി ഭക്ഷണം നല്‍കിയതും കൃത്യമായ പരിചരണം ലഭിക്കാത്തുമാണ് പ്രശ്നമായത്. തങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളതില്‍ വെച്ചേറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ള മൃഗമാണ് നഗ്ഗിയെന്ന് എസ്പിസിഎ മേധാവി ടോഡ് വെസ്റ്റ്‍വുഡ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ
'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്