
വാഷിംഗ്ടൺ : താൻ നടത്തുന്ന ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മുൻ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു. വെടിയേറ്റ 57 കാരനായ ജെയിംസ് വീംസിനെതിരെ ലൈംഗികാതിക്രമക്കേസ് നേരത്തേ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് സംബന്ധിച്ച് ഭാര്യയും ഭര്‍ത്താവും തമ്മിൽ സംസാരാമുണ്ടായി. ഇതിന് പിന്നാലെ 50 കാരിയായ ഭാര്യ ഷൻടേരി വീംസ് ഇയാൾക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഷൻടേരി ബാൾട്ടിമോര്‍ കൗണ്ടിയിൽ ലിൽ കിഡ്സ് എന്ന പേരിൽ ഡേ കെയര്‍ നടത്തുകയാണ്. വീംസിനെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലൈംഗികാതിക്രമക്കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിൽ മൂന്നെണ്ണം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമമാണ്.
രണ്ട് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തിലേറ്റത്. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആശുപത്രി മുറിക്ക് പുറത്ത് പൊലീസ് കാവലുണ്ട്. ഭാര്യക്കെതിരെ കൊലപാതശ്രമത്തിനും തോക്ക് കൈവശം വച്ചതടക്കമുള്ള കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടന്ന ഹോട്ടൽ മുറിയിൽ നിന്ന് ഒരു നോട്ട് ബുക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ഒരാൾ തളര്‍ന്നുകിടക്കാൻ എങ്ങനെയാണ് വെടിവെക്കേണ്ടത് എന്ന് വിവരിക്കുന്നതാണ് ഈ പുസ്തകമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ കുട്ടികൾക്ക് നീതി ലഭിക്കണമെന്നും പുസ്തകത്തിലെഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam