
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയില്‍ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ച കൂട്ടിലേക്കാണ് യുവതി സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയത്. സിംഹക്കൂട്ടില്‍ കയറിയ യുവതി വെറുതെയിരുന്നില്ല. മുന്നിലെത്തിയ സിംഹത്തിന് മുന്നില്‍ ഐ ലവ് യൂ ബേബി എന്ന പാട്ടുപാടി നൃത്തം ചെയ്യാന്‍ തുടങ്ങി. കണ്ടു നിന്നവരുടെ ചങ്കിടിച്ചു. ഏത് നിമിഷവും സിംഹത്തിന്‍റെ നഖങ്ങള്‍ക്കും പല്ലുകള്‍ക്കും യുവതി ഇരയാകുമെന്ന് കരുതി. യുവതിയുടെ കൂടെ വന്ന ആള്‍ ഇതെല്ലാം വീഡിയോയിലാക്കുകയും ചെയ്തു.
സിംഹത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നതെന്ന യാതൊരു ഭയവും യുവതി പ്രകടിപ്പിച്ചില്ല. കുട്ടികളടക്കം യുവതിയുടെ സാഹസികത കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മൃഗശാല അധികൃതര്‍ കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
യുവതി മതില്‍ ചാടിക്കടന്ന സംഭവം അന്വേഷിക്കുകയാണ്. അതിഗുരുതരവും അപകടവുമായ കാര്യമാണ് യുവതി ചെയ്തതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. യുവതിയുടെ സാഹസികതയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. യുവതി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സൂചനയുണ്ട്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam