ഷാര്‍ലി ഹെബ്ദോ ടീ ഷര്‍ട്ട് അണിഞ്ഞ യുവതിക്ക് നേരെ ആക്രമണം; കുത്തിപ്പരിക്കേല്‍പ്പിച്ചു

By Web TeamFirst Published Jul 26, 2021, 8:03 PM IST
Highlights

യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു. കുട പിടിച്ച് നടന്നെത്തിയ ആള്‍ യുവതിയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. മുസ്ലിം വേഷധാരിയായ ഒരാള്‍ കാര്‍ട്ടൂണിസ്റ്റിനെ ചുംബിക്കുന്നതും സ്‌നേഹം വെറുപ്പിനേക്കാള്‍ ശക്തമാണ് എന്നെഴുതിയതുമായ ടീ ഷര്‍ട്ടാണ് യുവതി ധരിച്ചത്.
 

ലണ്ടന്‍: വിവാദമായ ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണ്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച യുവതിക്ക് നേരെ ആക്രമണം. ലണ്ടനിലാണ് സംഭവം. കത്തികൊണ്ടുള്ള ആക്രമണത്തില്‍ 39കാരിയായ യുവതിക്ക് പരിക്കേറ്റു. ലണ്ടന്‍ പാര്‍ക്കില്‍ നടന്ന അക്രമസംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരതരമല്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു. കുട പിടിച്ച് നടന്നെത്തിയ ആള്‍ യുവതിയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

മുസ്ലിം വേഷധാരിയായ ഒരാള്‍ കാര്‍ട്ടൂണിസ്റ്റിനെ ചുംബിക്കുന്നതും സ്‌നേഹം വെറുപ്പിനേക്കാള്‍ ശക്തമാണ് എന്നെഴുതിയതുമായ ടീ ഷര്‍ട്ടാണ് യുവതി ധരിച്ചത്. ലോകത്ത് ഏറെ വിവാദമായ സംഭവമായിരുന്ന ഷാര്‍ലി ഹെബ്ദോ ഓഫിസ് ആക്രമണം. പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ചാണ് ഫ്രഞ്ച് മാസികയായ ഷാര്‍ലി ഹെബ്ദോയുടെ ഓഫിസിന് നേരെ അല്‍ ഖ്വയ്ദ ഭീകരവാദികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!