വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി, ​ഗർഭിണിയാണെന്ന വിവരം അറിഞ്ഞില്ലെന്ന് യുവതി

Published : Dec 13, 2022, 10:06 PM IST
വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി, ​ഗർഭിണിയാണെന്ന വിവരം അറിഞ്ഞില്ലെന്ന് യുവതി

Synopsis

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അധികം വൈകാതെ ഇരുവരും മാഡ്രിഡിലേക്ക് പോകുമെന്നും ഇവർ അറിയിച്ചു. 

വിമാന യാത്രക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി. താൻ ​ഗർഭിണിയാണെന്നറിയാതെയാണ് യുവതി വിമാനത്തിൽ യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിലെ വാഷ്റൂമിൽ വെച്ചാണ് ടമാര എന്ന യുവതി കുഞ്ഞിനെ പ്രസവിച്ചത്. ഇക്വഡോറിലെ ഗുയാക്വിലിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം റോയൽ എന്ന ഡച്ച് വിമാനത്തിലാണ് സംഭവം. ഇക്വഡോറിൽ നിന്ന് സ്പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ആംസ്റ്റർഡാമിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതിക്ക് വയറുവേദനയുണ്ടായി.

അസഹ്യമായപ്പോൾ വാഷ് റൂമിൽ പോകുകയായിരുന്നുവെന്ന്  സ്പാർനെ ഗാസ്തുയിസ് ഹാർലെം സുയിഡ് ഹോസ്പിറ്റലിന്റെ വക്താവ് എൻ‌എൽ ടൈംസിനോട് പറഞ്ഞു. താൻ ഗർഭിണിയാണെന്ന് ടമാരക്ക് അറിയില്ലായിരുന്നുവെന്നും സംഭവത്തിൽ ഞെട്ടിപ്പോയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഓസ്ട്രിയയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും ഒരു നഴ്‌സും വിമാനത്തിലുണ്ടായിരുന്നു. ഇവരാണ് യുവതിക്ക് ആവശ്യമായ പരിചരണം നൽകിയതെന്ന് എയർലൈൻ വക്താവ് പറഞ്ഞു. ഡോക്ടർമാരോടും നഴ്സിനോടും വിമാനക്കമ്പനി കടപ്പെട്ടിരിക്കുന്നുവെന്നും വക്താവ് അറിയിച്ചു.

തന്നെ സഹായിച്ച യാത്രക്കാരിൽ ഒരാളുടെ പേരായ മാക്സിമിലിയാനോ എന്നാണ് ടമാര കുഞ്ഞിന് നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കെഎൽഎം എയർലൈൻ അറിയിച്ചു. ഷിഫോളിൽ എത്തിയപ്പോൾ അമ്മയെയും നവജാത ശിശുവിനെയും ആംബുലൻസിൽ സ്പാർനെ ഗാസ്തൂയിസിലേക്ക് കൊണ്ടുപോയതായും ഇവർ അറിയിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അധികം വൈകാതെ ഇരുവരും മാഡ്രിഡിലേക്ക് പോകുമെന്നും ഇവർ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ