ബ്രിട്ടനിൽ കനത്ത മഞ്ഞുവീഴ്ച: തണുത്തുറഞ്ഞ തടാകത്തിൽ വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Published : Dec 13, 2022, 09:46 PM IST
ബ്രിട്ടനിൽ കനത്ത മഞ്ഞുവീഴ്ച: തണുത്തുറഞ്ഞ തടാകത്തിൽ വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Synopsis

സ്കോട്ട്ലാന്റിൽ താപനില മൈനസ് 15 ഡിഗ്രിയിലെത്തി. ഒരു പതിറ്റാണ്ടിനിടെ സ്കോട്ട് ലാന്റിലെ ഏറ്റവും കുറഞ്ഞ താപ നിലയാണിത്.

ലണ്ടൻ : കനത്ത മഞ്ഞ് വീഴ്ചയിൽ ബ്രിട്ടനിൽ മൂന്ന് മരണം. ബർമിംഗ്ഹാം സോളിഹള്ളിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണാണ് മൂന്ന് കുട്ടികൾ മരിച്ചത്. തടാകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബ്രിട്ടനിലും സ്കോട്ട് ലാണ്ടിലുമായി ഇന്നും നിരവധി വിമാന, ട്രയിൻ സർവീസുകൾ മുടങ്ങി. 140 വിമാന സർവീസുകളാണ് ബ്രിട്ടണിൽ മാത്രം റദ്ധാക്കിയത്. കഴിഞ്ഞ ദിവസം അടച്ചിട്ട ഗാത്‌വിക്, സ്റ്റാൻസ്റ്റഡ് വിമാനത്താവളങ്ങൾ  ഇപ്പോഴും തുറന്നിട്ടില്ല. ലണ്ടൺ സിറ്റി വിമാത്താവളത്തിലും ലൂട്ടൺ വിമാനത്താവളത്തിലുമായി നിരവധി വിമാന സർവീസുകൾ ഇന്നും റദ്ധാക്കി.

സ്കോട്ട്ലാന്റിൽ താപനില മൈനസ് 15 ഡിഗ്രിയിലെത്തി. ഒരു പതിറ്റാണ്ടിനിടെ സ്കോട്ട് ലാന്റിലെ ഏറ്റവും കുറഞ്ഞ താപ നിലയാണിത്. പ്രതിസന്ധിയെ തുടർന്ന് സ്കോട്ട് ലാന്റിലും ബ്രിട്ടനിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വേൽസിലും അയർലാണ്ടിലും താപനില മൈനസ് 9 നിലയിലെത്തി. സ്കാണ്ടിനേവിയൻ രാജ്യങ്ങളിലാണ് അതിശൈത്യം. ഫ്രാൻസിലും ജർമനിയിലും പോർച്ചുഗലിലും തുർക്കിയിലും അതി ശൈത്യത്തിനൊപ്പം  കനത്ത മഴയും ഭീഷണി ഉയർത്തുന്നുണ്ട്.  പല നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പട്ടു. പോർച്ചുഗലിൽ നിരവധി പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വൈദ്യുതി ഉൽപാദനം കുറഞ്ഞതും വിതരണം തടസ്സപ്പെട്ടതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Read More : സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ രണ്ടാമതൊരാളെ കൂടി തൂക്കിക്കൊന്നു, ഇറാന് സ്വന്തം ജനങ്ങളെ പേടിയെന്ന് യുഎന്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരേ സമയം 5 ജില്ലകളിൽ ബിഎൽഎ ആക്രമണം, ഓപ്പറേഷൻ ഹെറോഫിൽ പാകിസ്ഥാനിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
'അന്ന് ഇസ്രയേലിൽ പോയത് എന്‍റെ ഉപദേശം കേട്ട്', എപ്സ്റ്റീൻ ഫയലിൽ മോദിയുടെ പേരും; രാജ്യത്തിന് നാണക്കേടെന്ന് കോൺഗ്രസ്, ജൽപനമെന്ന് വിദേശകാര്യ മന്ത്രാലയം