അവകാശങ്ങളുള്ള മൃ​ഗങ്ങളാണ് സ്ത്രീകളെന്ന് ബെഞ്ചമിൻ നെതന്യാഹു, പരാമർശം വിവാദത്തിൽ

Published : Nov 26, 2020, 03:51 PM IST
അവകാശങ്ങളുള്ള മൃ​ഗങ്ങളാണ് സ്ത്രീകളെന്ന് ബെഞ്ചമിൻ നെതന്യാഹു, പരാമർശം വിവാദത്തിൽ

Synopsis

''സ്ത്രീകൾ നിങ്ങൾക്ക് ആക്രമിക്കാനുള്ള മൃ​ഗങ്ങളല്ല. മൃ​ഗങ്ങളെ ഉപദ്രവിക്കരുതെന്ന് പറയാറുണ്ട്. മൃ​ഗങ്ങളോട് നമുക്ക് സഹാനുഭൂതി തോന്നാറുണ്ട്. സ്ത്രീ...''

ടെൽ അവീവ്: സ്ത്രീകളെ മൃ​ഗങ്ങളെന്ന് വിളിച്ച് ഇസ്രായേല‍‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി ആചരിച്ചുവരുന്ന അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് നെതന്യാഹുവിന്റെ വിവാദ പരാമർശം.

സ്ത്രീകൾ നിങ്ങൾക്ക് ആക്രമിക്കാനുള്ള മൃ​ഗങ്ങളല്ല. മൃ​ഗങ്ങളെ ഉപദ്രവിക്കരുതെന്ന് പറയാറുണ്ട്. മൃ​ഗങ്ങളോട് നമുക്ക് സഹാനുഭൂതി തോന്നാറുണ്ട്. സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃ​ഗങ്ങളാണ് - നെതന്യാഹു പറഞ്ഞു.

സ്ത്രീ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ സത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി. തന്റെ ഭാര്യയടക്കമുള്ള വേദിയിൽ വച്ചായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ വിവാദ പരാമർശം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോ, പക്ഷേ...; സിറിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദിനും വെടിയേറ്റു രണ്ട് തവണ!