അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി വനിതാ സംരംഭകയുടെ ആത്മഹത്യ

Published : Jan 12, 2021, 09:12 AM IST
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി വനിതാ സംരംഭകയുടെ ആത്മഹത്യ

Synopsis

ഇരുവരെയും ലുവോയുടെ അപാര്‍ട്ട്മെന്‍റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലുവോയുടെ കുഞ്ഞിന്‍റെ പിതാവ് ആരാണെന്ന് ഇനിയും വ്യക്തമല്ല. 

ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹിലരി ക്ലിന്‍റണ്‍ അടക്കമുള്ള പ്രശസ്തരുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഹോങ്കോംഗിലെ വ്യാപാര പ്രമുഖ ലുവോ ലില്‍ ആണ് ആത്മഹത്യ ചെയ്തത്. ഇരുവരെയും ലുവോയുടെ അപാര്‍ട്ട്മെന്‍റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലുവോയുടെ കുഞ്ഞിന്‍റെ പിതാവ് ആരാണെന്ന് ഇനിയും വ്യക്തമല്ല. അടുത്തിടെയാണ് സിംഗിള്‍ മദര്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ ലുവോ തുറന്നുപറഞ്ഞത്. സമൂഹമാധ്യമങ്ങളിലും മറ്റുള്ളവരുമായും ഏറെ സന്തോഷത്തോടെ ഇടപെട്ടിരുന്നു മുപ്പത്തിനാലുകാരിയുടെ ആത്മഹത്യ ഞെട്ടലോടെയാണ് ബിസിനസ് ലോകം നിരീക്ഷിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക മുന്‍പാണ് പെണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രം ദൈവത്തില്‍ നിന്നുള്ള ദാനമെന്ന കുറിപ്പോടെ ലുവോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയകരമായ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ കൂടിയായിരുന്നു ലുവോ.  28ാം വയസില്‍ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് സംരംഭക എന്ന നിലയില്‍ അമേരിക്കയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ലുവോയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവശേഷമുള്ള വിഷാദമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം