
യോര്‍ക്ക്ഷെയര്‍: 166 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള മാംസാഹാരിയായ ദിനോസറിന്‍റെ കാലടയാളം കണ്ടെത്തി. ബ്രിട്ടന്‍റെ തീരമേഖലയില്‍ നിന്നാണ് അമ്പരപ്പിക്കുന്ന കണ്ടെത്തല്‍. മെഗാലോസറസ് വിഭാഗത്തിലുള്ള ദിനോസറിന്‍റെ കാലടയാളമാണ് കണ്ടെത്തിയിട്ടുള്ളതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. മൂന്ന് അടിയോളം നീളമുള്ള കാലടയാളം ബര്‍ണിസ്റ്റോണ്‍ ബേയിലാണ് കണ്ടെത്തിയത്. തീര പ്രദേശത്ത് വിശ്രമിച്ച ദിനോസറിന്‍റേതാവാം കാലടയാളമെന്നാണ് വ്യാഴാഴ്ച പുറത്ത് വന്ന പഠനങ്ങള്‍ വിശദമാക്കുന്നത്. മേരി വുഡ്സ് എന്ന യുവതിയാണ് കാലടയാളം കണ്ടെത്തിയത്.
സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ നടക്കാനിറങ്ങിയ യുവതിയാണ് ദിനോസറിന്‍റെ കാലടയാളം കണ്ടെത്തിയത്. പുറം തോടുള്ള കടല്‍ ജീവികളുടെ കാല്‍ പാടാണെന്ന തോന്നലില്‍ മേരി നടത്തിയ നിരീക്ഷണമാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച കണ്ടെത്തലായി മാറിയത്. ടെറാപോഡ് ഇനത്തിലുള്ള മൂന്ന് വിരലുകളുള്ള ഇനം ദിനോസറിന്‍റെ കാല്‍പാടാണ് തീരത്ത് കണ്ടെത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ കാല്‍ അടയാളമാണ് ഇതെന്നാണ് ഫോസില്‍ വിദഗ്ധര്‍ വിശദമാക്കുന്നത്. കാല്‍പാടുകളുടെ പരിശോധനയില്‍ നിന്ന് എട്ട് അടി മുതല്‍ ഒന്‍പതി അടി വരെ അരഭാഗത്ത് ഉയരമുള്ള ദിനോസറിന്‍റേതാണെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. വിരലുകളിലെ നഖങ്ങള്‍ മണലില്‍ ഊന്നിയിട്ടുള്ള രീതിയില്‍ നിന്നാണ് ദിനോസറിന്‍റെ സ്വഭാവം മനസിലാക്കിയതെന്നാണ് ഫോസില്‍ ഗവേഷകനായ ഡീന്‍ ലോമാക്സ് വിശദമാക്കുന്നത്.
മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ അധ്യാപകനാണ് ഡീന്‍. കടല്‍ തീരത്ത് കിടന്ന് എണീറ്റ് നില്‍ക്കുന്നതിന് മുന്‍പ് മുട്ട് കുത്തിയതിന് സമാനമായ സമയത്താണ് ദിനോസര്‍ കാല്‍പാട് അവശേഷിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറിലെ ജുറാസിക് തീരം ഇതിന് മുന്‍പും ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ള പ്രദേശമാണ്. എന്നാല്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയതാണ് നിലവിലെ ഫോസിലെന്നാണ് നിരീക്ഷണം.
ഥാർ മരുഭൂമിയിൽ മൂന്നു ദിനോസറുകളുടെ കാലടിപ്പാടുകൾ കണ്ടെത്തി
തീരശോഷണത്തില്‍ കാല്‍പാട് നഷ്ടമാകാതിരിക്കാന്‍ പ്രദേശത്തെ മ്യൂസിയത്തില്‍ സംരക്ഷിച്ചിരിക്കുകയാണ്. യോര്‍ക്ക്ഷെയര്‍ ജിയോളജിക്കല്‍ സൊസൈറ്റിയാണ് ദിനോസറിന്‍റെ കാല്‍പാട് സബന്ധിച്ച കണ്ടെത്തല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അക്രോകാന്തോസോറസ്! നദി വറ്റിയപ്പോള്‍ ഉയര്‍ന്നുവന്നു, ഈ ദിനോസറിന്റെ കാല്‍പ്പാടുകള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam