ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; വസതിക്കു മുന്നിൽ പാർട്ടി പ്രവർത്തകരുടെ നീണ്ട നിര, നാടകീയ രം​ഗങ്ങൾ

Published : Feb 17, 2023, 09:23 AM ISTUpdated : Feb 17, 2023, 09:24 AM IST
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; വസതിക്കു മുന്നിൽ പാർട്ടി പ്രവർത്തകരുടെ നീണ്ട നിര, നാടകീയ രം​ഗങ്ങൾ

Synopsis

ഇ​മ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ പൊലീസ് പദ്ധതിയിട്ടെന്ന വാർത്ത പരന്നതോടെ, പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ എത്തുകയും  മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പ്രവർത്തകർ പാർട്ടി പതാകകൾ വീശുകയും ബാനറുകളുമായി പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. 

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) തലവൻ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയതോടെ ലാഹോറിലെ അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നിൽ നാടകീയ നീക്കങ്ങൾ.  അറസ്റ്റ് ചെറുക്കാൻ നൂറുകണക്കിന് അനുയായികളും പാർട്ടി പ്രവർത്തകരും ഒത്തുകൂടിയിരിക്കുകയാണ്. 

മുൻ പ്രധാനമന്ത്രിയുടെ ജാമ്യം റദ്ദാക്കിയതിന് ശേഷം സമൻ പാർക്കിലെ അദ്ദേഹത്തിന്റെ ആഡംബര വസതിക്കു പുറത്തുള്ള റോഡിൽ പൊലീസ് വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇ​മ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ പൊലീസ് പദ്ധതിയിട്ടെന്ന വാർത്ത പരന്നതോടെ, പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ എത്തുകയും  മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പ്രവർത്തകർ പാർട്ടി പതാകകൾ വീശുകയും ബാനറുകളുമായി പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം, പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടരുകയാണ്. സമാൻ പാർക്കിലേക്കുള്ള വഴിയിൽ പൊലീസ് വാഹനങ്ങളുടെയും തടവുകാരെ കൊണ്ടുപോകാനുള്ള വാനുകളുടെയും നീണ്ട നിര കാണാം. 
 
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കിയതിനു പിന്നാലെ പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷനു പുറത്തു പ്രതിഷേധിച്ചതിന് ഇമ്രാൻ ഖാനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യാപേക്ഷ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ വ്യാഴാഴ്ച ലാഹോർ ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിനൊരുങ്ങുകയാണെന്ന അഭ്യൂഹം പരന്നത്. ഇമ്രാൻ ഖാന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ രാജ്യം മുഴുവൻ തെരുവിലിറങ്ങുമെന്ന് പിടിഐ നേതാവ് മുസറത്ത് ജംഷെയ്ദ് ചീമ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. പാർട്ടി മേധാവിയെ അറസ്റ്റുചെയ്യാനുള്ള ഏത് ശ്രമവും പരാജയപ്പെടുത്തുമെന്ന് മറ്റ് പാർട്ടി പ്രവർത്തകരും പറഞ്ഞു.

എന്താണ് സംഭവിച്ചത്? 
 
ഇമ്രാൻ ഖാനെ അയോ​ഗ്യനാക്കിയതായി പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാനിൽ നിരവധി പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.  തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇമ്രാൻ ഖാനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ  വസീറാബാദിൽ ഒരു റാലിക്കിടെ വധശ്രമമുണ്ടായതിനെ തുടർന്ന് പരിക്കേറ്റതിനാൽ ഇമ്രാൻ ഖാന് ജാമ്യം അനുവദിക്കുകയായിരുന്നു.  ബുധനാഴ്ച ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയി ജഡ്ജി രാജാ ജവാദ് അബ്ബാസ്, ഇമ്രാന് കോടതിയിൽ ഹാജരാകാൻ മതിയായ സമയം നൽകിയതാണെന്നും അദ്ദേഹം അതിൽ പരാജയപ്പെട്ടു എന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ആക്രമണത്തിൽ നിന്ന് ഇമ്രാൻ ഖാൻ സുഖം പ്രാപിച്ചിട്ടില്ലാത്തതിനാൽ കോടതിയിൽ ഹാജരാകുന്നതിന്ന് നിന്ന് ഒരു തവണ കൂടി ഇളവ് അനുവദിക്കണമെന്ന്  അദ്ദേഹത്തിന്റെ അഭിഭാഷകൻ ബാബർ അവാൻ കോടതിയിൽ വാദിച്ചു. ഇത് അം​ഗീകരിക്കാൻ വിസമ്മതിച്ച ജഡ്ജി, ഇമ്രാൻഖാനെപ്പോലെ  സ്വാധിനമുള്ള വ്യക്തിക്ക് ഒരു സാധാരണക്കാരന് നൽകുന്നതിൽ കൂടുതലായി ഒരു ഇളവും കോടതിക്ക് നൽകാനാവില്ലെന്ന് വ്യക്തമാക്കി. ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരാകണമെന്ന്  കർശന നിർദ്ദേശവും നൽകി. തുടർന്നും ഹാജരാകാഞ്ഞതിനെ തുടർന്നാണ് ഇമ്രാൻ ഖാന്റെ ഇടക്കാല ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. 

Read Also: ഐഎംഎഫിന് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; ഇന്ധനവിലയിൽ സര്‍വകാല കുതിപ്പ്, ജനം ദുരിതത്തിൽ

PREV
Read more Articles on
click me!

Recommended Stories

മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ
ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'