വിൻഡ് ഷീൽഡ് തകർത്തെത്തിയ കല്ലുകൾ യുവതിയുടെ ജീവനെടുത്തു, ദേശീയ പാതയിൽ ദിവസങ്ങൾക്കുള്ളിലെ 3ാമത്തെ സംഭവം

Published : Oct 10, 2024, 06:07 PM IST
വിൻഡ് ഷീൽഡ് തകർത്തെത്തിയ കല്ലുകൾ യുവതിയുടെ ജീവനെടുത്തു, ദേശീയ പാതയിൽ ദിവസങ്ങൾക്കുള്ളിലെ 3ാമത്തെ സംഭവം

Synopsis

കാലിഫോർണിയയിൽ ദേശീയപാതയിൽ പോകുന്ന കാറുകൾക്ക് നേരെ കല്ലേറുമായി അജ്ഞാതൻ. മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് സംഭവങ്ങൾ. ഒരു യുവതിക്ക് ദാരുണാന്ത്യം. 

കാലിഫോർണിയ: കാർ ഓടിക്കുന്നതിനിടയിൽ വിൻഡ് ഷീൽഡിലേക്ക് കല്ലേറ് യുവതിക്ക് ദാരുണാന്ത്യം. കാലിഫോർണിയയിലാണ് സംഭവം. മൂന്ന് ദിവസത്തിനുള്ളിൽ സമാനമായ മൂന്നാമത്തെ സംഭവമാണ് ഇതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ കാലിഫോർണിയയിലെ ആന്റലോപ്പ് താഴ്വരയിലൂടെ വാഹനം ഓടിച്ച് പോയ യുവതിയാണ് കല്ലേറിന് പിന്നാലെ കൊല്ലപ്പെട്ടത്. 

വിൻഡ് ഷീൽഡ് തകർത്ത് എത്തിയ കല്ലുകൊണ്ട് ഗുരുതര പരിക്കേറ്റ നിലയിലാണ് യുവതിയെ കാറിനുള്ളിൽ ദേശീയ പാതയിലെ പട്രോളിംഗ് സംഘം കണ്ടെത്തുന്നത്. യുവതിയുടെ ജീവന്റെ തുടിപ്പുകൾ വീണ്ടെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധ്യമായില്ല. ആരോഗ്യ പ്രവർത്തകർ എത്തിയപ്പോഴേയ്ക്കും രക്തം വാർന്ന് യുവതി മരിക്കുകയായിരുന്നു.

യുവതിക്കൊപ്പമുണ്ടായിരുന്ന യാത്രക്കാരനും കാറിന്റെ വിൻഡ് ഷീൽഡ് തകർന്ന് പരിക്കേറ്റിട്ടുണ്ട്. അജ്ഞാതർ കാറിലേക്ക് കല്ല് എറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. കാലിഫോർണിയ ദേശീയ പാത പട്രോളിംഗ് സംഘലും ലോസാഞ്ചലസ് കൌണ്ടി അഗ്നി രക്ഷാ സേനയും മേഖല അരിച്ച് പെറുക്കിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല.  ഒക്ടോബർ ആറിനും സമാനമായ സംഭവം മേഖലയിൽ ഉണ്ടായിരുന്നു. ആദ്യ രണ്ട് സംഭവങ്ങളിലും കാർ യാത്രികർക്ക് അസ്ഥി തകർന്നതടക്കം ഗുരുതര പരുക്കുകളാണ് സംഭവിച്ചിട്ടുള്ളത്. 

സംഭവത്തിലെ പ്രതികളേക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭ്യമാകുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ ദുരന്ത സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അക്രമിയെ ഉടനെ കണ്ടെത്തുമെന്നും പൊലീസ് പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം, കാറിനെ ഇടിച്ചിട്ട് എമ‍ർജൻസി ലാൻഡിങ്; സംഭവം ഫ്ലോറിഡയിൽ- VIDEO
ഒരു ചോദ്യം, ഉത്തരം നൽകിയ ശേഷം മാധ്യമ പ്രവർത്തകയോട് കണ്ണിറുക്കി പാകിസ്ഥാൻ സൈനിക വക്താവ്, വീഡിയോ പ്രചരിക്കുന്നു, വിമർശനം ശക്തം