ന്യൂയോര്‍ക്ക്; ലോകത്ത് കൊവിഡ‍് വ്യാപനം അനിയന്ത്രിതമായി തുടരുന്നു.കൊവിഡ് ബാധിതരുടെ എണ്ണം 2,07,83,174 ആയി. ഇതുവരെ 7,51,446 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതർ 53 ലക്ഷം കടന്നു.
1,36,79,474 പേർക്ക് മാത്രമാണ് ലോകത്താകമാനം കോവിഡിൽ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ രോഗബാധയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
മേൽപറഞ്ഞതുൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനിപറയും വിധമാണ്. അമേരിക്ക- 53,56,843, ബ്രസീൽ-31,70,474, ഇന്ത്യ-23,95,471, റഷ്യ-9,02,701, ദക്ഷിണാഫ്രിക്ക-5,68,919, മെക്സിക്കോ-4,92,522, പെറു-4,89,680, കൊളംബിയ-4,22,519, ചിലി-3,78,168, സ്പെയിൻ-3,76,864.
ഈ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,68,999, ബ്രസീൽ-1,04,263, ഇന്ത്യ-47,138, റഷ്യ-15,260, ദക്ഷിണാഫ്രിക്ക-11,010, മെക്സിക്കോ-53,929, പെറു-21,501, കൊളംബിയ-13,837, ചിലി-10,205, സ്പെയിൻ-28,579. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,066 പേർക്കാണ് വൈറസ് ബാധിച്ചത് ഇതേ സമയത്ത് അമേരിക്കയിൽ 50,886 പേർക്കും ബ്രസീലിൽ 58,081 പേർക്കും രോഗം ബാധിച്ചു.
100ദിവസം ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ന്യൂസിലൻഡിൽ വീണ്ടും കൂടുതൽ പേരിൽ രോഗം സ്ഥിരകീരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. അന്തിമപരിശോധനകൾ പൂർത്തിയായിട്ടില്ല എങ്കിലും കൊവിഡ് വാക്സിൻ എത്രയും വേഗം ലഭ്യമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് റഷ്യ ഇപ്പോഴും. ലോകാരോഗ്യസംഘടനയടക്കം മുന്നോട്ട് വച്ച ആശങ്കകൾ പ്രസിഡന്റ് വ്ലാദിമിർ പുചിന്‍ തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam