ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

Published : Oct 31, 2026, 12:08 AM IST
binance

Synopsis

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബൈനാൻസ് ഹാക്ക് ചെയ്യപ്പെടുകയും ഏകദേശം 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ കറൻസികൾ മോഷണം പോവുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബൈനാൻസ് തൽക്കാലത്തേക്ക് എല്ലാ ഇടപാടുകളും മരവിപ്പിച്ചിരിക്കുകയാണ്

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബൈനാൻസ് ഹാക്ക് ചെയ്യപ്പെട്ടു. 6 ബില്യൺ ഡോളറിനടുത്ത് മൂല്യമുള്ള ക്രിപ്റ്റോ കറൻസികൾ മോഷ്ടിക്കപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ഏത് തരത്തിലാണ് കമ്പനി ഹാക്ക് ചെയ്യപ്പെട്ടതെന്ന് വ്യക്തമല്ല. സുരക്ഷ സാഹചര്യം കണക്കിലെടുത്ത് എക്സ്ചേഞ്ച് വഴിയുള്ള എല്ലാ ഇടപാടുകളും തൽക്കാലം മരവിപ്പിച്ചു. ഉപഭോക്താക്കൾക്ക് നഷ്ടമായ പണം ബൈനാൻസ് നൽകുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ്. നോർത്ത് കൊറിയയിൽ നിന്നുള്ള ഹാക്കർ സംഘമാണ് ബൈനാൻസിനെ ലക്ഷ്യമിട്ടതെന്ന് ചില സൈബർ സുരക്ഷാ കമ്പനികൾ അവകാശപ്പെടുന്നുണ്ട്. ബൈനാൻസ് ഹാക്ക് വാർത്ത പുറത്തുവന്നതിന് പിന്നാലെ ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിന്‍റെ മൂല്യമിടിഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭൂട്ടാനിൽ ഹിമതടാകം പൊട്ടിത്തെറിച്ച് പ്രളയം; വിനോദസഞ്ചാര കേന്ദ്രം ഒലിച്ചുപോയി, ബംഗാളിലും അസമിലും ജാഗ്രതാ നിർദേശം
സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു; വിട വാങ്ങിയത് സ്റ്റാർ ട്രെക്, എക്സ് മെൻ സിനിമകളിലൂടെ പ്രശസ്തനായ നടൻ