ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യന്‍, ഘഗേന്ദ്ര താപ മഗർ അന്തരിച്ചു

By Web TeamFirst Published Jan 19, 2020, 7:01 AM IST
Highlights

67 സെൻറീമീറ്റർ മാത്രം നീളം. ആറര കിലോ ഭാരം. 2010 ൽ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡിനുടമ.

നേപ്പാള്‍: ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യനായിരുന്ന ഘഗേന്ദ്ര താപ മഗർ അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നേപ്പാളിലെ ആശുപത്രിയിലായിരുന്നു 27 കാരന്‍റെ അന്ത്യം. 67 സെൻറീമീറ്റർ മാത്രം നീളം. ആറര കിലോ ഭാരം. 2010 ൽ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡിനുടമ. 1992 ൽ ഒക്ടോബർ 14 ന് റൂപ് ബഹാദുറിൻറെയും ദൻ മായയുടെയും ഇളയ മകനായാണ് ഘഗേന്ദ്ര താപ മഗർ ജനച്ചത്. 

പതിനെട്ടാം പിറന്നാൾ ആഘോഷിച്ച ദിവസം മഗറിനെ തേടി ഗിന്നസ് റെക്കോഡെത്തി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ന്യുമോണിയ ബാധിച്ച് പൊക്കാറയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേപ്പാൾ വിനോദ സഞ്ചാര മേഖലയുടെ മുഖമായിരുന്നു മഗർ. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുള്ള രാജ്യത്തെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന പേരിൽ നേപ്പാൾ ടൂറിസത്തിന്‍റെ പ്രചാരണം.

59 സെന്റീമീറ്റർ മാത്രം ഉയരമുള്ള ഫിലിപ്പീൻസ് സ്വദേശിയായ ജുൻറേ ബലാവിങാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെങ്കിലും ചലനശേഷിയുള്ള ചെറിയ മനുഷ്യനെന്ന റെക്കോഡ് മഗറിനായിരുന്നു. മഗറിൻറെ മരണത്തോടെ 70 സെന്റീമീറ്റർ ഉയരമുള്ള കൊളന്പിയ സ്വദേശിയായ എഡ്വേർഡ് നിനോ ഹെർണാണ്ടസ് ഇനി ചലനശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനാകും.
 

click me!