
ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (chinese communist party) സുപ്രധാന പ്ലീനം ബീജിംഗിൽ തുടങ്ങി. നൂറു വർഷത്തെ പാർട്ടിയുടെ നേട്ടങ്ങൾ വിവരിക്കുന്ന രേഖ പ്രസിഡന്റ് ഷീ ജിൻപിങ് (xi jinping) സമ്മേളനത്തിൽ അവതരിപ്പിച്ചു. വ്യാഴാഴ്ചവരെ നീളുന്ന പ്ലീനത്തിൽ ചൈനയുടെ ഭാവി നയം വിശദീകരിക്കുന്ന പ്രമേയം അവതരിപ്പിക്കും.
പാർട്ടി ജനറൽ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, സെൻട്രൽ മിലിറ്ററി കമീഷൻ മേധാവി എന്നീ മൂന്നു സുപ്രധാന പദവികളും ഇപ്പോഴും വഹിക്കുന്നത് ഷീ ജിൻ പിംഗ് ആണ്. പ്രസിഡന്റ് പദത്തിൽ രണ്ടു തവണ പൂർത്തിയാക്കുന്ന ഷീ ജിൻ പിങിന് ഇനിയും അധികാരത്തിൽ തുടരാനുള്ള അനുമതി പാർടി പ്ലീനം നൽകും. മുൻപ് നടന്ന പാർട്ടി സമ്മേളനം തന്നെ ഷീയ്ക്ക് അധികാര തുടർച്ച നൽകാൻ തീരുമാനിച്ചിരുന്നു. അടുത്ത വർഷം പാർട്ടിയുടെ പോളിറ്റ് ബ്യുറോയിലെ 12 അംഗങ്ങൾ വിരമിക്കുകയാണ്. ആ അർത്ഥത്തിൽ വലിയൊരു തലമുറ മാറ്റത്തിന് കൂടിയാണ് ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി ഒരുങ്ങുന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ 370 അംഗങ്ങളും ക്ഷണിതാക്കളും ആണ് പ്ലീനത്തിൽ സംബന്ധിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam