
സനാ: യെമനില്‍ വിവാഹ ഹാളില്‍ ബോംബ് സ്‌ഫോടനം. ആക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെടുകയും 26ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതുവത്സര ദിനത്തിലായിരുന്നു ആക്രമണം. ഹൊദെയ്ദ സിറ്റിയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ഹൂതി വിമതരും സര്‍ക്കാറും പരസ്പരം പഴിചാരി. ദക്ഷിണമേഖലയിലെ ആദേനില്‍ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് വിവാഹ ഹാളിലും സ്‌ഫോടനമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് ഹൂതി വിമതര്‍ പറഞ്ഞു. യെമനില്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam