ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്

Published : Dec 11, 2025, 11:00 PM IST
accused exposed himself to female clinic staff

Synopsis

മിസിസാഗയിലെ വിവിധ ക്ലിനിക്കുകളിൽ വനിതാ ഡോക്ടർമാർക്കും ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ 25-കാരനായ ഇന്ത്യൻ വംശജനെ പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. 

ടൊറന്റോ): മിസിസാഗയിലെ വിവിധ മെഡിക്കൽ ക്ലിനിക്കുകളിലെ വനിതാ ഡോക്ടർമാർക്കും ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ 25 വയസ്സുകാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. സംഭവങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പീൽ റീജിയണൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈഭവ് എന്നാണ് പിടിയിലായയത്. വനിതാ ഡോക്ടർമാര്‍ക്ക് മുന്നിൽ സ്വകാര്യ ഭാഗങ്ങൾ കാണിക്കാനായി വ്യാജ രോഗലക്ഷണങ്ങൾ കാണിച്ചാണ് ഇയാൾ ക്ലിനിക്കുകളിൽ ആവർത്തിച്ച് എത്തിയിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വര്‍ഷം പല മാസങ്ങളിലായി നിരവധി സ്ഥലങ്ങളിൽ ഈ സംഭവങ്ങൾ നടന്നു. ഇത്തരത്തിൽ നിരവധി നഗ്നതാപ്രദർശന കേസുകളുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയുമായിരുന്നു എന്ന് പൊലീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

പ്രതി ക്ലിനിക്കിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചില സന്ദർഭങ്ങളിൽ ഡോക്ടർമാരുമായി ഇടപഴകുമ്പോൾ വ്യാജ തിരിച്ചറിയൽ ഉപയോഗിക്കുകയും ചെയ്തതായി അധികൃതർ പറയുന്നു. "സ്ത്രീ ഡോക്ടർമാർ തന്നെ അനാവശ്യമായി സ്പർശിക്കാനായി പ്രതി വ്യാജ രോഗാവസ്ഥകൾ അഭിനയിക്കുകയും ചില സന്ദർഭങ്ങളിൽ ആകാശ്ദീപ് സിംഗ് എന്ന വ്യാജപ്പേര് ഉപയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്," എന്നും പ്രസ്താവനയിൽ പറയുന്നു. പ്രതിയെ 12-ാം ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം
നിര്‍ണായക സമയത്ത് ട്രംപിന് മോദിയുടെ ഫോൺ കോൾ, ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലേക്കോ? ഊഷ്മളമായ സംഭാഷണം നടന്നെന്ന് പ്രധാനമന്ത്രി