
ഫ്ലോറിഡ: പാകം ചെയ്യാത്ത പന്നി ഇറച്ചി കഴിച്ച യുവാവിന്റെ ശരീരത്തിൽ മുട്ടയിട്ട് പെരുകി നാടവിര. ഫ്ലോറിഡയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സ്കാൻ ചിത്രമാണ് ഞെട്ടിക്കുന്ന രോഗാവസ്ഥ പുറത്ത് കൊണ്ടുവന്നത്. ഇടുപ്പിലും കാലുകളിലുമായി ചെറിയ അരിമണികൾ പോലെ എണ്ണിയാലൊടുങ്ങാത്ത നാടവിരകളാണ് യുവാവിന്റെ ശരീരത്തിലുള്ളത്. ഏറ്റവും ഭയപ്പെടുത്തിയ എക്സ് റേ എന്ന് വിശദമാക്കിയാണ് ഡോ സാം ഗാലി സ്കാൻ ചിത്രം പുറത്ത് വിട്ടിട്ടുള്ളത്.
പാകം ചെയ്യാത്ത പന്നിയുടെ പച്ചയിറച്ചി കഴിച്ചതോടെയാണ് നാടവിര യുവാവിന്റെ ശരീരത്തിലെത്തിയത്. യുവാവിന്റെ ശരീരത്തിൽ മുട്ടയിട്ട് നാടവിര പെരുകുകയായിരുന്നു. ഇതിന് പിന്നാലെ ശരീര കോശങ്ങളിലേക്കും നാടവിര അതിക്രമിച്ച് കയറി. ശരീര കലകൾ നശിക്കുകയും യുവാവിന് ഇതിന് പിന്നാലെ അണുബാധയുണ്ടാവുകയുമായിരുന്നു. ഫ്ലോറിഡ സർവ്വകലാശാലയിലെ എമർജൻസി വിഭാഗം ഡോക്ടറാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.
വളർത്തുമകന്റെ പുറത്ത് കയറിയിരുന്ന് 154 കിലോ ഭാരമുള്ള യുവതി, 10 വയസുകാരന് ദാരുണാന്ത്യം, വധശിക്ഷ
എക്സ്റേയിൽ ചെറിയ അരിമണി പോലെ കാണുന്ന നാടവിരകൾക്ക് യുവാവിന്റെ ശരീരത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാനാകും. തലച്ചോറിലും നാഡീ വ്യവസ്ഥയേയും നാടവിര ബാധിക്കുന്നത് അപകടകരമായ സാഹചര്യമാണെന്നും ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. തന്റെ ശരീരത്തിലെമ്പാടും നാടവിരകളുണ്ടെന്ന കാര്യം അറിയാതെയായിരുന്നു യുവാവ് ചികിത്സയ്ക്കെത്തിയത്. ഇടുപ്പ് വേദന അസഹ്യമായതിന് പിന്നാലെയാണ് യുവാവ് ചികിത്സ തേടിയെത്തിയത്. 2021 മുതൽ പോർച്ചുഗലിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് യുവാവ് ഫ്ലോറിഡയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം