
ബെയ്‌ജിങ്ങ്: കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ വിത്യസ്തവും റൊമാന്‍റിക്കുമായ കാര്യങ്ങൾ ചെയ്ത് ഏതറ്റവും വരെ പോകുന്ന കാമുകന്മാരുണ്ട്. എന്നാൽ ഒരിക്കലും കേക്കിൽ മോതിരം വെച്ച് കാമുകിയെ സർപ്രൈസ് ചെയ്യരുതെന്നാണ് ചൈനയിൽ നിന്നുള്ള ഈ കപ്പിൾസ് പറയുന്നത്. കാമുകിയെ സർപ്രൈസ് ചെയ്യാൻ വീട്ടിൽ കേക്കിനുള്ളിൽ മോതിരം ഒളിപ്പിച്ച് വെച്ച കാമുകന് പണികിട്ടി, അകത്ത് പ്രൊപ്പോസൽ റിംഗ് ഉണ്ടെന്നറിയാതെ കാമുകി കേക്ക് എടുത്ത് കഴിച്ചു. ഒടുവിൽ അസ്വാഭാവികത തോന്നി തുപ്പിയപ്പോഴാണ് മോതിരം കണ്ടത്. തെക്കന്‍ ചൈനയിലെ സിയാച്ചിന്‍ പ്രവിശ്യയിലാണ് സംഭവം.
മോതിരം കഴിച്ച ലിയു എന്ന യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലുടെ രസകരമായ സംഭവം പുറംലോകത്തെ അറിയിച്ചത്. 'പുരുഷന്മാരെ ഒന്നു ശ്രദ്ധിക്കണെ, വിവാഹാഭ്യാര്‍ഥന നടത്താനുള്ള മോതിരം ദയവ് ചെയ്ത് ഭക്ഷണത്തില്‍ ഒളിപ്പിക്കരുത്' എന്ന ക്യാപ്ഷനോടെയാണ് ലിയു തന്‍റെ കാമുകന് പറ്റിയ അബദ്ധം വിവരിച്ചത്. വിശന്ന് വലഞ്ഞ് താമസ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ടേബിളിൽ ഒരുക്കി വെച്ച കേക്കാണ്. നല്ല വിശപ്പുള്ളതിനാൽ കേക്ക് കണ്ട പാടെ എടുത്തു കഴിച്ചു. കേക്കിന് പുറത്ത് മീറ്റ് ഫ്‌ലോസുണ്ടായിരുന്നു. കട്ടിയുള്ളതായതിനാലാൽ ചവച്ചാണ് കേക്ക് കഴിച്ചത്. കുറച്ച് നേരം കഴിഞ്ഞ് അസ്വാഭാവികത തോന്നി ആ വസ്തു തുപ്പിക്കളെഞ്ഞുവെന്ന് യുവതി വെളിപ്പെടുത്തി.
ഇതോടെയാണ് താന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിനായി ഉള്ളിലൊളിപ്പിച്ച മോതിരമാണ് അതെന്ന് കാമുകന്‍ പറഞ്ഞതെന്ന് ലിയു പറയുന്നു. എന്നാൽ കാമുകന്‍ തമാശ പറയുകയാണെന്നാണ് ലിയു ആദ്യം കരുതിയത്. കേക്ക് മോശമാണെന്നും കടയിൽ പോയി പരാതി പറയാമെന്നും താൻ പറഞ്ഞു. എന്നാൽ കാമുകൻ പ്രൊപ്പോസൽ റിംഗാണ് അതെന്ന് ആവർത്തിച്ചു. സംശയം തോന്നി തുപ്പിയ കഷ്ണം പരിശോധിച്ചപ്പോഴാണ് രണ്ടായി ഒടിഞ്ഞ മോതിരത്തിന്റെ കഷ്ണമാണെന്ന് തിരിച്ചറിഞ്ഞതെന്നും ലിയു പറയുന്നു. കുറച്ച് നേരത്തേക്ക് താൻ സ്തബ്ധയായിപ്പോയി. 'ഞാനിനി മുട്ടില്‍ നിന്ന് വില്‍ യൂ മാരീ മീ' എന്ന് ചോദിക്കണോ എന്ന കാമുകന്റെ ചോദ്യത്തില്‍ പൊട്ടിച്ചിരിച്ചുപോയെന്നും ലിയു പറയുന്നു. മോതിരം പൊട്ടിപ്പോയി പ്രൊപ്പോസൽ പാളിയെങ്കിലും കാമുകനെ വിവാഹം കഴിക്കാമെന്ന് ലിയു സമ്മതം മൂളിയിട്ടുണ്ട്.
Read More : 'ബെക്കാർഡിയും ജിമ്മും ജാക്ക് ഡാനിയലും വേണ്ട'; അമേരിക്കക്കെതിരെ കടുപ്പിച്ച് കാനഡ, നികുതി യുദ്ധം ശക്തമാകുന്നു