
ഒട്ടാവ: അമേരിക്കയുടെ താരിഫ് ശിക്ഷക്ക് മറുപടിയുമായി കാനഡ. രാജ്യത്തെ മദ്യഷോപ്പുകളിൽ അമേരിക്കൻ മദ്യമായ ബെക്കാർഡിയും ജാക്ക് ഡാനിയലും ജിമ്മും കിട്ടില്ലെന്ന് റിപ്പോർട്ട്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സർക്കാർ നടത്തുന്ന മദ്യവിൽപ്പനശാലകളിൽ യുഎസ് നിർമ്മിത മദ്യ ബ്രാൻഡുകൾ നീക്കം ചെയ്യാൻ തുടങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ഉച്ചയോടെ, ജാക്ക് ഡാനിയൽസ് പോലുള്ള വിസ്കി ബ്രാൻഡുകൾ വാൻകൂവറിലെ ബിസി മദ്യശാലകളുടെ കാംബി സ്ട്രീറ്റ് ലൊക്കേഷനിലെ സ്റ്റോർ ഷെൽഫുകളിൽ ഇല്ലായിരുന്നു, പകരം കനേഡിയൻ നിർമിത മദ്യം വാങ്ങുക എന്ന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ബോർഡുതൾ സ്ഥാപിച്ചു. കാനഡയുടെ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ജനത്തോട് ആഹ്വാനം ചെയ്തു. കനേഡിയൻ ഊർജ ഉൽപന്നങ്ങൾക്ക് പ്രത്യേകമായി 10% താരിഫ് സഹിതം മിക്ക കനേഡിയൻ ഇറക്കുമതികൾക്കും 25% താരിഫ് ഏർപ്പെടുത്തിക്കൊണ്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ചതിന് ശേഷമാണ് തീരുമാനം.
Read More... അടുത്തത് യൂറോപ്പ്, ദക്ഷിണാഫ്രിക്കയെയും വിടാതെ ട്രംപ്, ലോകത്തെ വരിഞ്ഞുമുറുക്കുമോ താരിഫ് യുദ്ധം 2.0
ഞങ്ങൾ കാനഡക്ക് നൂറുകണക്കിന് ബില്യൺ ഡോളർ സബ്സിഡിയായി നൽകുന്നു. ഒരു കാരണവുമില്ലാതെയാണ് പണം നൽകുന്നത്. അവർക്ക് അതിന്റെ ആവശ്യമില്ല. സബ്‌സിഡി ഇല്ലാതെ, കാനഡക്ക് വേണമെങ്കിൽ 51-ാമത്തെ സംസ്ഥാനമായി മാറാം. വളരെ കുറഞ്ഞ നികുതിയും കാനഡയിലെ ജനങ്ങൾക്ക് വളരെ മെച്ചപ്പെട്ട സൈനിക സംരക്ഷണവും ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam