ഇഷാന്ത് ശര്‍മയുടെ ബൗളിംഗ് ആക്ഷന്‍ കണ്ടാല്‍ ആരും ചിരിച്ചുപോകും

Published : May 12, 2017, 02:05 PM ISTUpdated : Oct 05, 2018, 01:41 AM IST
ഇഷാന്ത് ശര്‍മയുടെ ബൗളിംഗ് ആക്ഷന്‍ കണ്ടാല്‍ ആരും ചിരിച്ചുപോകും

Synopsis

മുംബൈ: ഐപിഎല്‍ ലേലത്തില്‍ ആരും എടുക്കാതിരുന്ന ഇഷാന്ത് ശര്‍മയെ വീരേന്ദര്‍ സെവാഗ് ടീമിലെടുത്തത് ചിരിക്കുള്ള വക തേടിയാണോ എന്ന് സംശയം. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഇഷാന്തിന്റെ ബൗളിംഗ് ആക്ഷന്‍ കണ്ട് ഡഗ് ഔട്ടിലിരുന്ന് സെവാഗ് പോലും ചിരിച്ചുചിരിച്ചു മണ്ണുകപ്പി. ആദ്യം പാര്‍ഥിവ് പട്ടേലിനെതിരെ ഷോര്‍ട്ട് ബോളെറിയാനായി പരമാവധി കരുത്തെടുത്ത് ബൗള്‍ ചെയ്ത ഇഷാന്തിന് അടിതെറ്റി.

നിലത്തുവീണുരുണ്ട ഇഷാന്ത് ചിരിച്ചുകൊണ്ടെഴെന്നേറ്റു വീണ്ടും ബൗളിംഗിനായി പോയി. എന്നാല്‍ ലെന്‍ഡല്‍ സിമണ്‍സിനെതിരെയും സമാനമായ രീതിയില്‍ പന്തെറിഞ്ഞതോടെയാണ് ഇത് ഇഷാന്തിന്റെ പുതിയ ആക്ഷനാണോ എന്ന് ആരാധകര്‍ സംശയിച്ചത്. എന്തായാലും കാല്‍തെറ്റി വീണതാണെങ്കിലും സംഭവം ചിരിക്കുള്ള വകയായി. ടീം അംഗങ്ങള്‍ മാത്രമല്ല ഡഗ് ഔട്ടിലിരുന്ന് സെവാഗും ഇഷാന്തിന്റെ വീഴ്ച നന്നായി ആസ്വദിച്ചു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!