സഹീര്‍ഖാന് ഐപിഎല്ലില്‍ സുവര്‍ണനേട്ടം

Web Desk |  
Published : May 13, 2017, 04:20 AM ISTUpdated : Oct 05, 2018, 01:41 AM IST
സഹീര്‍ഖാന് ഐപിഎല്ലില്‍ സുവര്‍ണനേട്ടം

Synopsis

ഒരുകാലത്ത് ഇന്ത്യന്‍ ബൗളിംഗ് ആക്രമണം നയിച്ചിരുന്ന താരമായിരുന്നു സഹീര്‍ഖാന്‍. പ്രായത്തെ വെല്ലുന്ന പ്രകടനവുമായി അദ്ദേഹം വീണ്ടും കളത്തില്‍ മടങ്ങിയെത്തിയത് ഐപിഎല്ലിലൂടെയാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകനായി തിരിച്ചുവന്ന സഹീര്‍ ഇപ്പോഴിതാ ഐപിഎല്ലിലെ ഒരു സുവര്‍ണനേട്ടവും കൈവരിച്ചിരിക്കുന്നു. ഐപിഎല്ലില്‍ 100 വിക്കറ്റ് നേട്ടം കൈവരിച്ചിരിക്കുകയാണ് സഹീര്‍. കഴിഞ്ഞ ദിവസം ഫിഫോസ്‌ഷാ കോട്‌ലയില്‍ പൂനെ സൂപ്പര്‍ജെയ്ന്റിനെതിരെയാണ് സഹീറിന്റെ നേട്ടം. ആജിന്‍ക്യ രഹാനെയെ ഗോള്‍ഡന്‍ ഡക്ക്(നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്താക്കുക) ആക്കിയാണ് സഹീര്‍ നൂറാമത്തെ ഐപിഎല്‍ വിക്കറ്റ് സ്വന്തമാക്കിയത്.  ഐപിഎല്ലില്‍ അഞ്ചു മല്‍സരങ്ങള്‍ക്ക് ശേഷം സഹീര്‍ നേടുന്ന വിക്കറ്റാണ് രഹാനെയുടേത്. ഐപിഎല്‍ ചരിത്രത്തില്‍ 100 വിക്കറ്റ് തികയ്‌ക്കുന്ന ഒമ്പതാമത്തെ ബൗളറാണ് സഹീര്‍ ഖാന്‍. 99 മല്‍സരങ്ങളില്‍നിന്നാണ് സഹീറിന്റെ 100 വിക്കറ്റ് നേട്ടം. ഐപിഎല്ലില്‍ 100 വിക്കറ്റ് തികയ്‌ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബൗളറുമാണ് സഹീര്‍. 152 വിക്കറ്റ് വീഴ്‌‌ത്തിയിട്ടുള്ള ലസിത് മലിംഗയാണ് ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയിട്ടുള്ളത്. 134 വിക്കറ്റ് നേടിയിട്ടുള്ള അമിത് മിശ്രയാണ് ഇന്ത്യക്കാരില്‍ ഒന്നാമത്. 

PREV
click me!