ഇടിവെട്ട് മറുപടി; കോലി വിമര്‍ശകരുടെ വായടപ്പിച്ച് ആകാശ് ചോപ്ര

Published : Apr 08, 2019, 06:24 PM ISTUpdated : Apr 08, 2019, 06:28 PM IST
ഇടിവെട്ട് മറുപടി; കോലി വിമര്‍ശകരുടെ വായടപ്പിച്ച് ആകാശ് ചോപ്ര

Synopsis

ഏകദിന ലോകകപ്പിന് മുന്‍പ് കോലിയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് തോല്‍വികളെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ കോലി വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തി.

ബെംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയതോടെ വിരാട് കോലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയരുകയാണ്. ഏകദിന ലോകകപ്പിന് മുന്‍പ് കോലിയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് തോല്‍വികളെന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ കോലി വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തി.

കോലി മോശം നായകനാണെന്നും ആര്‍സിബി നായക സ്ഥാനത്തുനിന്ന് നീക്കണമെന്നും നിരവധി ആരാധകര്‍ ആവശ്യപ്പെടുന്നു. ആരാണ് നായകനെന്ന് താന്‍ അവര്‍ക്ക് പറഞ്ഞുതരാം. ഒരു പെയിന്‍റിംഗ് തൂക്കിയിടുന്ന ആണി മാത്രമാണ് നായകന്‍. ആളുകള്‍ എപ്പോഴും പെയിന്‍റിംഗിനെ പ്രശംസിക്കും. ആണിയെ പ്രശംസിക്കില്ല. കോലി മോശം നായകനാണെങ്കില്‍ ഇന്ത്യന്‍ ടീം എങ്ങനെയാണ് മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതെന്നും ആകാശ് ചോപ്ര ചോദിച്ചു.

കോലി ഇന്ത്യയെ നയിക്കുമ്പോള്‍ അയാളുടെ ടീം കൊള്ളാമെന്ന് ഏവരും പറയുന്നു. എന്നാല്‍ ആര്‍സിബി തോല്‍ക്കുമ്പോള്‍ നായകന്‍ മോശമാണെന്ന് പറയുന്നു. എന്‍റെ കാഴ്‌ചപ്പാടില്‍ കോലി മോശം നായകനല്ല. എന്നാല്‍ ഒരു മോശം ടീമിന്‍റെ നായകനാണ് അയാള്‍. അതിനാല്‍ കോലിയുടെ കാര്യത്തില്‍ തനിക്ക് ആശങ്കകളില്ല. കോലിയെ ആര്‍സിബി നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് താന്‍ പറയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍