'സഞ്ചരിക്കുന്ന' ഐപിഎല്‍ സ്‌കോര്‍ കാര്‍ഡ്; ഐസിസിയെ അമ്പരപ്പിച്ച കാറിന്‍റെ ചിത്രം വൈറല്‍

Published : Apr 08, 2019, 05:25 PM ISTUpdated : Apr 08, 2019, 05:28 PM IST
'സഞ്ചരിക്കുന്ന' ഐപിഎല്‍ സ്‌കോര്‍ കാര്‍ഡ്; ഐസിസിയെ അമ്പരപ്പിച്ച കാറിന്‍റെ ചിത്രം വൈറല്‍

Synopsis

ഐപിഎല്‍ ലൈവ് സ്‌കോര്‍ കാറിന് മുകളില്‍ പ്രദര്‍ശിപ്പിച്ച് ഹൈദരാബാദില്‍ ഒരു ടാക്‌സിക്കാരന്‍. ഐസിസി കാറിന്‍റെ ചിത്രം ട്വീറ്റ് ചെയ്തതോടെ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകര്‍. 

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഉത്സവമാണ് ഐപിഎല്‍. അതിനാല്‍ ഐപിഎല്‍ മത്സരങ്ങള്‍ വലിയ ആവേശമാണ് ആരാധകരില്‍ സൃഷ്ടിക്കുന്നത്. ഇക്കാര്യം വ്യക്തമാകാന്‍ ഈ ഒരു ഉദാഹരണം തന്നെ ധാരാളം. ഹൈദരാബാദില്‍ ഒരു ടാക്‌സിക്കാരന്‍ തന്‍റെ കാറിന് മുകളില്‍ ഐപിഎല്‍ ലൈവ് സ്‌കോര്‍ കാര്‍ഡ് തെളിയിച്ചാണ് ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിക്കുന്നത്. 

സ്റ്റേഡിയത്തിലെത്തി കളി കാണാന്‍ കഴിയാത്ത  ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണിത്. ഐപിഎല്‍ ലൈവ് സ്‌കോര്‍ പ്രദര്‍ശിപ്പിച്ച കാറിന്‍റെ ചിത്രം ഐസിസി ട്വീറ്റ് ചെയ്യുകയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി എന്നതാണ് കൗതുകം. ഐസിസി ചിത്രം ഷെയര്‍ ചെയ്തതോടെ വൈറലായി. ടാക്‌സി ഡ്രൈവറെ പ്രശംസിച്ച് നിരവധി ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍