ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് കുംബ്ലെ; 'തല' നായകന്‍; കോലിക്ക് പകരം യുവതാരം!

Published : May 11, 2019, 04:57 PM ISTUpdated : May 11, 2019, 04:58 PM IST
ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് കുംബ്ലെ; 'തല' നായകന്‍; കോലിക്ക് പകരം യുവതാരം!

Synopsis

സണ്‍റൈസേഴ്‌സിന്‍റെ ഡേവിഡ് വാര്‍ണറും കിംഗ്‌സ് ഇലവന്‍ താരം കെ എല്‍ രാഹുലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ഐപിഎല്‍ 12-ാം സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരാണ് വാര്‍ണറും രാഹുലും. 

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലിന് മുമ്പ് ഈ സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുപ്പ് ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലൈ. ഗ്രൂപ്പ് ഘട്ടം വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് കുംബ്ലെയുടെ ടീം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ ഒഴിവാക്കിയപ്പോള്‍ പകരം ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തി എന്നതാണ് ശ്രദ്ധേയം.

സണ്‍റൈസേഴ്‌സിന്‍റെ ഡേവിഡ് വാര്‍ണറും കിംഗ്‌സ് ഇലവന്‍ താരം കെ എല്‍ രാഹുലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ഐപിഎല്‍ 12-ാം സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരാണ് വാര്‍ണറും രാഹുലും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ 'തല' എം എസ് ധോണിയെ വിക്കറ്റ് കീപ്പറായും നായകനായും കുംബ്ലെ തെര‍ഞ്ഞെടുത്തപ്പോള്‍ യുവതാരം ഋഷഭ് പന്തും മധ്യനിരയിലുണ്ട്.  

സീസണില്‍ തിളങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം ആന്ദ്രേ റസലും മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യയുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ശ്രേയാസ് ഗോപാലും ഇമ്രാന്‍ താഹിറും സ്‌പിന്നര്‍മാരായി ഇടംപിടിച്ചപ്പോള്‍ കാഗിസോ റബാഡയും ജസ്‌പ്രീത് ബുംറയുമാണ് ടീമിലെ പേസര്‍മാര്‍. സീസണില്‍ കൂടുതല്‍ വിക്കറ്റ്(25) വീഴ്‌ത്തിയ താരമാണ് ഡല്‍ഹിയുടെ റബാഡ. 

കുംബ്ലെയുടെ ഐപിഎല്‍ ഇലവന്‍
David Warner, KL Rahul, Shreyas Iyer, Rishabh Pant, MS Dhoni (wk & c), Hardik Pandya, Andre Russell, Shreyas Gopal, Imran Tahir, Kagiso Rabada, Jasprit Bumrah.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍